Fraud | അമേരികയിലേക്ക് വിസവാഗ്ദാനം നൽകി ദമ്പതികളിൽ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

● വെള്ളരിക്കുണ്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
● തൃശൂർ സ്വദേശി സുനിൽ ജോസിനെതിരെയാണ് കേസ്
● പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതി
വെള്ളരിക്കുണ്ട്: (KasargodVartha) അമേരികയിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി എട്ടു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. മാലോം അശോകച്ചാലിലെ പി ആർ മായയുടെ പരാതിയിലാണ് തൃശൂർ സ്വദേശിയായ സുനിൽ ജോസിനെതിരെ പൊലീസ് കേസെടുത്തത്.
2022 ഡിസംബർ 17 മുതൽ വിവിധ ദിവസങ്ങളിലായി അകൗണ്ടുകളിലൂടെ എട്ടുലക്ഷം രൂപ കൈപ്പറ്റിയ ശേഷം പരാതിക്കാരിയെയും ഭർത്താവിനെയും വഞ്ചിച്ചുവെന്നാണ് പരാതി.
വിസ ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ സുനിൽ ജോസ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. വെള്ളരിക്കുണ്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A complaint was filed against Sunil Jose for scamming Rs 8 lakh by promising a U.S. visa. The investigation is underway by local police.
#KasargodNews, #VisaScam, #MalayalamNews, #Crime, #Investigation, #KeralaNews