Assault | കാസർകോട് പുലിക്കുന്നിൽ യുവാക്കളെ മർദിച്ച് പരുക്കേൽപിച്ചതായി പരാതി; 5 പേർക്കെതിരെ കേസ്

● 'വയറ്റിൽ ചവിട്ടിയും പരുക്കേൽപ്പിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'
● 'ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തിനെയും മർദിച്ചു'
● പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കാസർകോട്: (KasargodVartha) പുലിക്കുന്നിൽ യുവാക്കളെ മർദിച്ച് പരുക്കേൽപിച്ചുവെന്ന പരാതിയിൽ അഞ്ചുപേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 8.20-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളങ്കര ഖാസിലൈനിലെ മുനാസിർ (21), തൻസീർ (20) എന്നിവരെ അക്രമിച്ചുവെന്നാണ് പരാതി. കാസർകോട്ടെ സിനാൻ, നിയാസ്, മിയാദ്, അസ്‌ഹറുദ്ദീൻ എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളുമടക്കമുള്ള അഞ്ചുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
അസ്ഹറുദ്ദീന് പണം നൽകാനുള്ള ആളെ പരാതിക്കാരൻ സംരക്ഷിക്കുന്നു എന്ന തെറ്റിദ്ധാരണയിലാണ് ആക്രമണം നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. മുനാസിറിനെ തടഞ്ഞുനിർത്തി കഴുത്തിനും അടിവയറിനും കുത്തിപ്പിടിച്ചും അടിച്ചും വയറ്റിൽ ചവിട്ടിയും പരുക്കേൽപിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ സുഹൃത്ത് തൻസീറിനും മർദനമേറ്റുവെന്നാണ് പരാതി.
മുനാസിറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ 126(2), 115(2), 351(2), 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A case has been registered against five individuals for assaulting two youths in Pulikkunnu, causing injuries, after a misunderstanding about protecting money.
#Assault, #Kasaragod, #PoliceCase, #YouthAttack, #KeralaNews, #Pulikkunnu