city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Assault | താമസ സ്ഥലത്ത് അതിക്രമിച്ചു കയറി ദമ്പതികളെ അക്രമിച്ചതായി പരാതി; 2 പേർക്കെതിരെ കേസ്

Signboard of Assault
Representational Image Generated by Meta AI

● 'ഭർത്താവിനെ ഭാര്യയുടെ ദേഹത്തേക്ക് തള്ളിയിട്ടു'
● 'ഭർത്താവിനെയും കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'
● 'ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു'

ചന്തേര: (KasargodVartha) ദമ്പതികൾ താമസിക്കുന്ന ക്വാർടേഴ്‌സിൽ അതിക്രമിച്ചു കയറി ഭർത്താവിനെ ഭാര്യയുടെ ദേഹത്തേക്ക് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ഭർത്താവിനെയും കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. 

വലിയപറമ്പ മാടക്കാലിലെ 22കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശുഐബ് എന്നയാൾക്കും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ ചന്തേര പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മൂന്നരമണിയോടെ മാടക്കാലിലെ ക്വാർടേഴ്‌സിൽ വെച്ചാണ് സംഭവം നടന്നത്. 

പരാതിക്കാരിയുടെ ക്വാർടേഴ്‌സിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഭീഷണിപ്പെടുത്തുകയും ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർക്കുകയും ചെയ്തതായും ഇതിലൂടെ പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതായും പരാതിയിൽ പറയുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

A complaint has been filed against two people for trespassing into a couple's quarters in Chanthera, assaulting the husband, pushing him onto his wife, issuing death threats, and causing property damage.

#KeralaCrime #Chanthera #Assault #Trespassing #PoliceCase #CoupleAttack

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia