Dispute | കോട്ടിക്കുളത്ത് പള്ളി കമിറ്റി പ്രസിഡന്റിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്തതായി പരാതി; കേസെടുത്ത് പൊലീസ്

● ജനറൽ ബോഡി യോഗത്തിനിടെയാണ് സംഭവം
● സാമ്പത്തിക ക്രമക്കേട് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കാരണമെന്ന് പരാതിയിൽ
● ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു
ബേക്കൽ: (KasargodVartha) കോട്ടിക്കുളം മുസ്ലീം ജമാഅത് പള്ളിയിൽ വെച്ച് പള്ളി കമിറ്റി പ്രസിഡന്റിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതി. പള്ളി കമിറ്റി പ്രസിഡന്റായ കാപ്പിൽ മുഹമ്മദ് പാഷയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കമിറ്റി ജനറൽ സെക്രടറി സജീഷ് ജിന്നയ്‌ക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരം 5.40 മണിയോടെ കോട്ടിക്കുളം മുസ്ലീം ജമാഅത് പള്ളിയിൽ നടന്ന ജനറൽ ബോഡി യോഗത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ സജീഷ് ജിന്ന നടത്തിയ സാമ്പത്തിക ക്രമക്കേട് യോഗത്തിൽ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കയ്യേറ്റത്തിന് കാരണമെന്ന് മുഹമ്മദ് പാഷ പരാതിയിൽ പറയുന്നു.
മുഹമ്മദ് പാഷയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തടഞ്ഞുനിർത്തുകയും തുടർന്ന് കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ 126(2), 115(2), 351(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
A complaint has been filed against the secretary of a mosque in Kottekulam for allegedly threatening and assaulting the mosque committee president. The incident occurred during a general body meeting where financial irregularities were questioned. Police have registered a case and are investigating.
#MosqueAssault #Kottekulam #KeralaNews #Crime #Threat #PoliceInvestigation