Complaint | 'പുറത്തിറങ്ങി കാണിച്ചു തരാം'; കോടതി വരാന്തയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതായി പരാതി; കേസ്

● 'നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഭീഷണിപ്പെടുത്തിയത്'
● പരാതി നൽകിയത് സീനിയർ സിവിൽ പൊലീസ് ഓഫീസർ
● ഹൊസ്‌ദുർഗ് പൊലീസാണ് കേസെടുത്തത്
കാഞ്ഞങ്ങാട്: (KasargodVartha) മൊഴി വായിച്ച് കേട്ട് ഒപ്പിടുന്നതിനായി കോടതി വരാന്തയിൽ ഇരിക്കുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതായുള്ള പരാതിയിൽ കേസെടുത്തു. ചീമേനി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി വി സുധീഷിൻ്റെ പരാതിയിൽ രാജീവൻ എന്നയാൾക്കെതിരെയാണ് ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തത്.
നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് രാജീവൻ. ഈ കേസിൽ ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യിൽ മൊഴി നൽകാനെത്തിയതായിരുന്നു രാജീവൻ.
മൊഴി വായിച്ചു കേട്ട് ഒപ്പ് ഇടുന്നതിനായി കോടതി വരാന്തയിൽ ഇരിക്കുന്നതിനിടയിൽ 'നിന്നെ വെറുതെ വിടില്ല, പുറത്തിറങ്ങി കാണിച്ചു തരാം, കോടതി തൻ്റെ തറവാട് സ്വത്തല്ല' എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി
A case has been registered against a man for threatening a police officer in court. The accused, Rajeevan, who is also an accused in a case registered by the Nileshwaram police, threatened the officer while he was in court to give a statement. The case was registered on the complaint of Senior Civil Police Officer PV Sudheesh of the Cheemeni police station.
#police #threat #court #kerala #kasargod #crime