Complaint | അയ്യപ്പ മന്ദിരത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 4 പവൻ സ്വർണമാല കവർന്ന ശേഷം മുക്കുപണ്ടം ചാർത്തിയതായി പരാതി; മുൻ സെക്രടറിക്കെതിരെ കേസ്

●നിലവിലെ ക്ഷേത്ര പ്രസിഡൻ്റ് രാംദാസ് നഗറിലെ കെ വേണുഗോപാലയുടെ പരാതിയിൽ മുൻ സെക്രടറിയും ആഭരണം സൂക്ഷിപ്പുകാരനുമായിരുന്ന ദയാനന്ദ ഷെട്ടിക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്.
● പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസർകോട്: (KasargodVartha) അയ്യപ്പ മന്ദിരത്തിലെ വിഗ്രഹത്തിൽ ചാർത്തിയ നാല് പവൻ സ്വർണമാല കവർന്ന ശേഷം മുക്കുപണ്ടം ചാർത്തിയെന്ന പരാതിയിൽ മുൻ സെക്രടറിക്കെതിരെ പൊലീസ് കേസെടുത്തു. പാറക്കട്ട ശാസ്ത നഗർ അയ്യപ്പ ഭജനമന്ദിരത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 2,60,000 രൂപ വില വരുന്ന സ്വർണമാല കവർന്നതായാണ് പരാതി.
നിലവിലെ ക്ഷേത്ര പ്രസിഡൻ്റ് രാംദാസ് നഗറിലെ കെ വേണുഗോപാലയുടെ പരാതിയിൽ മുൻ സെക്രടറിയും ആഭരണം സൂക്ഷിപ്പുകാരനുമായിരുന്ന ദയാനന്ദ ഷെട്ടിക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്.
ഇയാൾ സ്വർണമാല കവർന്ന ശേഷം അതേ രൂപത്തിലുള്ള മുക്കുപണ്ടം വിഗ്രഹത്തിൽ ചാർത്തി വിശ്വാസികളെയും ക്ഷേത്രത്തെയും വഞ്ചിച്ചതായി പരാതിയിൽ പറയുന്നു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Former temple secretary accused of stealing gold jewelry and replacing it with imitation after complaint filed by temple president.
#TempleTheft #GoldJewelry #PoliceCase #Complaint #KasaragodNews #AyyappaTemple