city-gold-ad-for-blogger

Complaint | യുവാവിനെയും മകനെയും തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി; പൊലീസ് കേസെടുത്തു

Complaint Filed Against Five for Assaulting a Man and His Son
Photo: Arranged

● ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിന് രാത്രി എട്ട് മണിയോടെ തളങ്കര പട്ടേൽ റോഡിൽ വെച്ച് പ്രതികൾ മർദിച്ചുവെന്നാണ് പരാതി. 
● കൈകൊണ്ടും വടി കൊണ്ടും അടിച്ച് പരുക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
● കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

കാസർകോട്: (KasargodVartha) യുവാവിനെയും മകനെയും തടഞ്ഞുനിർത്തി അക്രമിച്ചുവെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. തളങ്കര സിറാമിക്സ് റോഡ് തെരുവത്ത് ജിദ്ദ ക്വാർടേഴ്സിലെ കെ താജുദ്ദീന്റെ (54) പരാതിയിലാണ് അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിന് രാത്രി എട്ട് മണിയോടെ തളങ്കര പട്ടേൽ റോഡിൽ വെച്ച് പ്രതികൾ മർദിച്ചുവെന്നാണ് പരാതി. ഒരു പള്ളി കമിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നുള്ള വിരോധത്തിൽ തടഞ്ഞ് നിർത്തി കൈകൊണ്ടും വടി കൊണ്ടും അടിച്ച് പരുക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

ബിഎൻഎസ് 126(2), 115 (2), 118 (1) വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

 #Kasargod, #Assault, #PoliceCase, #Complaint, #KeralaCrime, #FatherAndSon

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia