city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Assault | കത്രിക കൊണ്ട് യുവാവിന്റെ വയറ്റിൽ കുത്തിപ്പരുക്കേൽപിച്ചതായി പരാതി; സഹോദരനെതിരെ കേസ്

Complaint Filed Against Brother for Assaulting Youth in Kumbla
Photo: Arranged

● കിദൂർ പഞ്ചിക്കലിലാണ് സംഭവം.
● ജോയ് കിഷോർ എന്നയാൾക്കാണ് പരിക്കേറ്റത്.
● ജോസഫ് എന്നയാൾക്കതിരെയാണ് കേസെടുത്തത്. 

കുമ്പള: (KasargodVartha) കത്രിക കൊണ്ട് യുവാവിന്റെ വയറ്റിൽ കുത്തിപ്പരുക്കേൽപിച്ചതായി പരാതി. സംഭവത്തിൽ  സഹോദരനെതിരെ കുമ്പള പൊലീസ് കേസെടുത്തു. കിദൂർ പഞ്ചിക്കലിലെ ജോയ് കിഷോറിൻ്റെ (26) പരാതിയിൽ സഹോദരൻ ജോസഫ് (31) എന്നയാൾക്കെതിരെയാണ് കേസെടുത്തത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.15 മണിയോടെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബ കലഹം ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ ജോയ് കിഷോറിനെ പ്രതി തടഞ്ഞു നിർത്തി അടിക്കുകയും, കത്രിക ഉപയോഗിച്ച് വയറ്റിൽ കുത്തി പരിക്കേൽപ്പിക്കുകയും വീണ്ടും കുത്താൻ ശ്രമിച്ചപ്പോൾ ജോയ് കിഷോർ ഒഴിഞ്ഞു മാറുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

പ്രതിക്കെതിരെ ബിഎൻഎസ് നിയമത്തിലെ 126(2), 115(2), 118(1), 110 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

A youth was stabbed in the abdomen with scissors by his brother in Kidur following a family dispute.  A case has been registered against the brother, identified as Joseph. The victim, Joy Kishore, sustained injuries and is receiving treatment. Police are investigating the incident.

#crime #kerala #familyviolence #attack #siblings #police

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia