Defamation | യുവാവിനെതിരെ വാട്‌സ്ആപ് ഗ്രൂപിൽ അപകീർത്തി പ്രചാരണം നടത്തിയതായി പരാതി; 3 പേർക്കെതിരെ കേസ്

● ബേക്കൽ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
● കോടതി നിർദേശപ്രകാരമാണ് കേസടുത്തത്
● പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ബേക്കൽ: (KasargodVartha) ജമാഅത് കമിറ്റിയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച യുവാവിനെതിരെ വാട്‌സ്ആപ് ഗ്രൂപിൽ അപകീർത്തി പ്രചാരണം നടത്തിയെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം ബേക്കൽ പൊലീസ് കേസെടുത്തു.
ഉദുമ കണ്ണങ്കുളം എ കെ റോഡിലെ കെ മുഹമ്മദ് ഇഖ്ബാൽ (41) സമർപ്പിച്ച പരാതിയിൽ കണ്ണങ്കുളം മനാറുൽ ഇസ്‌ലാം ജുമാമസ്ജിദ് കമിറ്റി പ്രസിഡന്റ് അശ്റഫ്, സെക്രടറി ശാനവാസ്, മുവാസ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.
മസ്ജിദ് നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി നേരത്തെ വഖഫ് ബോർഡ് ചെയർമാന് മുഹമ്മദ് ഇഖ്ബാൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഫെബ്രുവരി 21-ന് ഇദ്ദേഹത്തിനെതിരെ വാട്‌സ്ആപ് ഗ്രൂപിൽ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാണ് പരാതി. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A case has been filed against three people for defaming a youth in a WhatsApp group after he raised allegations regarding financial irregularities in a mosque committee.
#WhatsAppDefamation #KasargodNews #DefamationCase #KeralaNews #CrimeNews #Investigation