Complaint | ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും മീൻ കട തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്ന് പരാതി; 11 പേർക്കെതിരെ കേസ്

● വ്യാഴാഴ്ച രാവിലെ 9.10 ഓടെയാണ് സംഭവം നടന്നത്.
● നാട്ടുകാരിൽ ഒരു വിഭാഗം മുഹമ്മദിനെ മീൻ സ്റ്റാൾ നടത്താൻ സമ്മതിക്കാത്തതിനെ തുടർന്ന് അദ്ദേഹം ഹൈകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയിരുന്നു
ചന്തേര: (KasargodVartha) ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും മീൻ കട തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാതെ തടസ്സമുണ്ടാക്കിയെന്ന പരാതിയിൽ 11 പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം മീൻ സ്റ്റാൾ നടത്തുന്ന ചിറക്കൽ കാട്ടാമ്പള്ളിയിലെ പി മുഹമ്മദിന്റെ പരാതിയിലാണ് പൊലീസ് നടപടി.
പരാതിയുടെ അടിസ്ഥാനത്തിൽ വിപിപി ശുഐബ്, ഫാഇസ്, സമീർ, സകറിയ, സലീം നവാസ്, ഇസ്മാഈൽ, വിപിയു മുഹമ്മദ്, അശ്റഫ്, ഹസീബ്, സഫറുല്ല, സുഹൈർ എന്നിവരെ പ്രതിചേർത്താണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ 9.10 ഓടെയാണ് സംഭവം നടന്നത്.
നാട്ടുകാരിൽ ഒരു വിഭാഗം മുഹമ്മദിനെ മീൻ സ്റ്റാൾ നടത്താൻ സമ്മതിക്കാത്തതിനെ തുടർന്ന് അദ്ദേഹം ഹൈകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയിരുന്നു. ഈ ഉത്തരവുമായി കട തുറക്കാൻ എത്തിയ മുഹമ്മദിനെ പ്രതികൾ തടയുകയും മീനുമായി എത്തിയ വാഹനം തടഞ്ഞു ബുദ്ധിമുട്ടിക്കുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു.
#Kasargod #Fishstall #HighCourtOrder #Chandhera #PoliceCase #KeralaNews