ഒറ്റനമ്പര്‍ ചൂതാട്ടക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി ഗുണ്ടാ പിരിവ് നടത്തുന്നതായി പരാതി
Mar 22, 2018, 11:22 IST
നീലേശ്വരം: (www.kasargodvartha.com 22.03.2018) സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയെ തകര്‍ക്കുംവിധം ഒറ്റനമ്പര്‍ ചൂതാട്ടം നടത്തിയ കേസിലെ മുഖ്യപ്രതി ഒളിവില്‍ കഴിയുന്നതിനിടെ ഗുണ്ടാപിരിവ് നടത്തുന്നതായി പരാതി. നീലേശ്വരം കൊട്രച്ചാലിലെ സയനബാബുവാണ് പോലീസിന് പിടികൊടുക്കാതെ ഇപ്പോഴും ഒളിവില്‍ കഴിയുന്നത്.
ഒറ്റനമ്പര്‍ ചൂതാട്ടത്തോടൊപ്പം കൊള്ളപ്പലിശക്ക് ബ്ലേഡിടപാട് നടത്തിയിരുന്ന ബാബു ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, കരിന്തളം മേഖലകളില്‍ നിരവധി പേര്‍ക്ക് കിടപ്പാടവും ബ്ലാങ്ക് ചെക്കും പണയമായി വാങ്ങി ലക്ഷക്കണക്കിന് രൂപ കൊള്ളപ്പലിശക്ക് നല്‍കിയിട്ടുണ്ട്. പണം വാങ്ങിയവരോട് ബാബു നേരില്‍ച്ചെന്നാണ് പലിശ വാങ്ങിയിരുന്നത്. എന്നാല്‍ ചൂതാട്ട കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി ഒന്നാംപ്രതിയായി കേസെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ഒളിവില്‍ കഴിയുന്നതിനാല്‍ ബാബു പലിശ വാങ്ങാന്‍ എത്താറില്ല. പകരം ബന്ധുവായ ബ്ലേഡ് ഇടപാടുകാരനാണ് പലിശ വാങ്ങാന്‍ ഇടപാടുകാരുടെ അടുത്തുചെന്നത്. എന്നാല്‍ ആരും തന്നെ ഇയാള്‍ക്ക് പലിശ പണം നല്‍കാന്‍ തയ്യാറായിരുന്നില്ല.
ഇതേ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഒളിവിലായിരുന്ന സയനബാബു നീലേശ്വരത്തെത്തി കുടിശിക പിരിക്കാന്‍ പോയിരുന്നെങ്കിലും ബാബു എത്തിയതായി അറിഞ്ഞ പോലീസ് ഇയാളെ തേടി എത്തിയതോടെ വീണ്ടും മുങ്ങുകയായിരുന്നു. ഇതോടെയാണ് ഒളിവില്‍ നിന്നും ഗുണ്ടകളെ ഉപയോഗിച്ച് സയനബാബു പണം പിരിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം പടന്നയിലെ ഒരു വീട്ടില്‍ ബ്ലേഡ് പലിശ പിരിക്കാനെത്തിയ സയനബാബുവിന്റെ ഗുണ്ടാസംഘത്തില്‍പ്പെട്ടവര്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തുന്നതറിഞ്ഞ് സംഘടിച്ചെത്തിയ നാട്ടുകാര്‍ നീലേശ്വരത്തെ കേബിള്‍ ടി വി ഓപ്പറേറ്റര്‍ അടക്കമുള്ള സംഘത്തെ വിരട്ടിയോടിച്ചിരുന്നു. പണയവസ്തു നല്‍കി കൊള്ളപ്പലിശക്ക് കടം വാങ്ങിയതുകൊണ്ടു തന്നെ ഭയം മൂലം പോലീസില്‍ പരാതി നല്‍കാന്‍ മടിക്കുകയാണ് പലരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Gambling, Police, complaint, case, Crime, Complaint against Gambling Case accused < !- START disable copy paste -->
ഒറ്റനമ്പര്‍ ചൂതാട്ടത്തോടൊപ്പം കൊള്ളപ്പലിശക്ക് ബ്ലേഡിടപാട് നടത്തിയിരുന്ന ബാബു ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, കരിന്തളം മേഖലകളില്‍ നിരവധി പേര്‍ക്ക് കിടപ്പാടവും ബ്ലാങ്ക് ചെക്കും പണയമായി വാങ്ങി ലക്ഷക്കണക്കിന് രൂപ കൊള്ളപ്പലിശക്ക് നല്‍കിയിട്ടുണ്ട്. പണം വാങ്ങിയവരോട് ബാബു നേരില്‍ച്ചെന്നാണ് പലിശ വാങ്ങിയിരുന്നത്. എന്നാല്‍ ചൂതാട്ട കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി ഒന്നാംപ്രതിയായി കേസെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ഒളിവില്‍ കഴിയുന്നതിനാല്‍ ബാബു പലിശ വാങ്ങാന്‍ എത്താറില്ല. പകരം ബന്ധുവായ ബ്ലേഡ് ഇടപാടുകാരനാണ് പലിശ വാങ്ങാന്‍ ഇടപാടുകാരുടെ അടുത്തുചെന്നത്. എന്നാല്‍ ആരും തന്നെ ഇയാള്‍ക്ക് പലിശ പണം നല്‍കാന്‍ തയ്യാറായിരുന്നില്ല.
ഇതേ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഒളിവിലായിരുന്ന സയനബാബു നീലേശ്വരത്തെത്തി കുടിശിക പിരിക്കാന്‍ പോയിരുന്നെങ്കിലും ബാബു എത്തിയതായി അറിഞ്ഞ പോലീസ് ഇയാളെ തേടി എത്തിയതോടെ വീണ്ടും മുങ്ങുകയായിരുന്നു. ഇതോടെയാണ് ഒളിവില്‍ നിന്നും ഗുണ്ടകളെ ഉപയോഗിച്ച് സയനബാബു പണം പിരിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം പടന്നയിലെ ഒരു വീട്ടില്‍ ബ്ലേഡ് പലിശ പിരിക്കാനെത്തിയ സയനബാബുവിന്റെ ഗുണ്ടാസംഘത്തില്‍പ്പെട്ടവര്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തുന്നതറിഞ്ഞ് സംഘടിച്ചെത്തിയ നാട്ടുകാര്‍ നീലേശ്വരത്തെ കേബിള്‍ ടി വി ഓപ്പറേറ്റര്‍ അടക്കമുള്ള സംഘത്തെ വിരട്ടിയോടിച്ചിരുന്നു. പണയവസ്തു നല്‍കി കൊള്ളപ്പലിശക്ക് കടം വാങ്ങിയതുകൊണ്ടു തന്നെ ഭയം മൂലം പോലീസില്‍ പരാതി നല്‍കാന്‍ മടിക്കുകയാണ് പലരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Gambling, Police, complaint, case, Crime, Complaint against Gambling Case accused