Complaint | വ്യാജ രേഖ ചമച്ചും വ്യാജ ഒപ്പിട്ടും ടിപർ ലോറി മറിച്ചുവിറ്റതായി പരാതി; ജോയിൻറ് ആർടിഒ അടക്കം 5 പേർക്കെതിരേ കേസെടുത്ത് പൊലീസ്

● അബ്ദുൽ സത്താർ എന്നയാളാണ് പരാതി നൽകിയത്
● ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
● ഐപിസി, ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് കേസ്.
കാസർകോട്: (KasargodVartha) വ്യാജ ഒപ്പിട്ടും വ്യാജ രേഖകൾ ചമച്ചും ആൾമാറാട്ടം നടത്തി ടിപർ ലോറി മറിച്ചുവിറ്റുവെന്ന പരാതിയിൽ അഞ്ചുപേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ചെങ്കള എയ്യാലയിലെ അബ്ദുൽ സത്താറിന്റെ (49) പരാതിയിൽ ദാമോദരൻ, ജയേഷ്, മൈലാട്ടിയിലെ ദുസൻ മോടോഴ്‌സ്, കാഞ്ഞങ്ങാട് ചോള മണ്ഡലം ഫിനാൻസ്, വെള്ളരിക്കുണ്ട് ജോയിന്റ് ആർടിഒ എന്നിവർക്കതിരെയാണ് കേസെടുത്തത്.
2024 ജൂൺ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ കെഎൽ 14 എക്സ് 0589 നമ്പർ ടിപ്പർ ലോറി എക്സ്ചേഞ്ചിനായി ദുസൻ മോട്ടോഴ്‌സിൽ ഏൽപ്പിച്ചിരുന്നതായും എന്നാൽ ഒന്നു മുതൽ അഞ്ചു വരെ പ്രതികൾ ചേർന്ന് വ്യാജ രേഖയുണ്ടാക്കി വാഹനം ദാമോദരന് രജിസ്റ്റർ ചെയ്തു നൽകിയെന്നാണ് അബ്ദുൽ സത്താറിന്റെ പരാതി
പ്രതികൾക്കെതിരെ ഐപിസി 419, 465, 468, 471 എന്നീ വകുപ്പുകൾ പ്രകാരവും, ഭാരതീയ ന്യായ സംഹിതയിലെ 319(2), 336(2), 340(2) എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasargod police filed a case against five people, including a joint RTO, for forging documents and signatures leading to a tipper truck accident.
#KasaragodNews, #ForgeryCase, #TipperTruckAccident, #PoliceInvestigation, #JointRTO, #Kasaragod