city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടിപി കേസിലെ പ്രതി അനൂപ് സഹതടവുകാരെ മര്‍ദിക്കുന്നു; അന്വേഷണത്തിന് ഉത്തരവ്

തൃശൂര്‍:(www.kasargodvartha.com 13/01/2018) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി എം സി അനൂപ് ജയിലിനുള്ളില്‍ ബീഡിയും കഞ്ചാവും എത്തിക്കാന്‍ സഹായിക്കാത്ത സഹതടവുകാരെ മര്‍ദിക്കുകയാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ജയില്‍ ഡിജിപി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

ജയിലിലെ പരാതിപ്പെട്ടിയില്‍ പേരു വയ്ക്കാതെ ലഭിച്ച പരാതി തൃശൂര്‍ സെഷന്‍സ് ജഡ്ജി മനുഷ്യാവകാശ കമ്മീഷനിലേക്ക് അയക്കുകയായിരുന്നു. ഈ പരാതിയിലാണ് കമ്മീഷന്‍ നടപടിയെടുത്തത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റേതാണ് പരാതി. രാഷ്ട്രീയ സ്വാധീനത്താല്‍ അനൂപ് ജയിലിലെ മേസ്തിരി സ്ഥാനം അനര്‍ഹമായി നേടിയെടുത്തതായി പരാതിയില്‍ പറയുന്നു. ജയിലില്‍ പുറംപണിക്ക് പോകുന്നവരോട് ബീഡിയും കഞ്ചാവും മദ്യവും ജയിലിനുള്ളില്‍ എത്തിക്കണമെന്ന് അനൂപ് ആവശ്യപ്പെടാറുണ്ടത്രെ. സമ്മതിക്കാത്തവരെ ക്രൂരമായി മര്‍ദ്ദിക്കും.

ടിപി കേസിലെ പ്രതി അനൂപ് സഹതടവുകാരെ മര്‍ദിക്കുന്നു; അന്വേഷണത്തിന് ഉത്തരവ്


രണ്ടാഴ്ച മുമ്പ് റഹീം എന്ന തടവുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. പുറത്തുനിന്നും ജയില്‍ മതിലിനുള്ളിലേക്ക് എറിഞ്ഞ കഞ്ചാവും ബീഡിയും എടുത്തുകൊടുക്കാത്തതാണ് മര്‍ദ്ദനത്തിനു കാരണം. റഹീം മുളങ്കുത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഹൃദ്രോഗിയാണ് റഹീം. ഇദ്ദേഹത്തിനുപുറമെ ഷാജി മാത്യു എന്ന തടവുകാരനെയും മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.

ജയിലില്‍ നിരോധന ഉത്പന്നങ്ങളായ ബീഡിയും കഞ്ചാവും അനുപ് വില്‍പ്പന നടത്താറുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പുറത്ത് ഒരു ബണ്ടില്‍ ബീഡിക്ക് 350 രൂപയുള്ളപ്പോള്‍ ജയിലില്‍ 4,000 രൂപയാണ്. ഇത്തരത്തില്‍ പ്രതിമാസം 50,000 രൂപ അനൂപ് ഉണ്ടാക്കുന്നുണ്ട്. അനൂപിന്റെ മുറി പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്ന് പരാതിയില്‍ പറയുന്നു. മര്‍ദനവുമായി ബന്ധപ്പെട്ടുളള കേസ് മാര്‍ച്ച് 15 ന് തൃശൂരില്‍ പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrissur, Kerala, Jail, Accuse, Complaint, Investigation, Complain against TP Murder accused Anoop by jail-mate ,Crime

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia