കാസര്‍കോട്ട് വര്‍ഗീയ കേസുകളുടെ എണ്ണം കുറഞ്ഞു; പോലീസിന് അഭിമാന നിമിഷം
May 15, 2018, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 15.05.2018) വര്‍ഗ്ഗീയ ലഹള കേസുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന രാജ്യത്തെ രണ്ടാമത്തെ പോലീസ് സ്റ്റേഷന്‍ എന്ന റെക്കോര്‍ഡില്‍ നിന്നും കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ മോചനം നേടുന്നു. വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കുന്ന ഐപിസി 153 വകുപ്പുകളാണ് കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കുറഞ്ഞു വരുന്നത്.
2012 ലായിരുന്നു കാസര്‍കോട്ട് ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 45 കേസുകളായിരുന്നു അന്ന് കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2013 ല്‍ ഇത് 32 കേസുകളായി കുറഞ്ഞു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത്തരം കേസുകളില്‍ ഗണ്യമായ കുറവുകള്‍ വന്നുതുടങ്ങി. 2017 ല്‍ നാലുകേസുകളാണ് ഐപിസി 153 ആയി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2018 പിറന്നതോടെ ഇതുവരെ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഈയിടെ നടന്ന വാട്‌സ്ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍പ്രദേശിലാണ്. യുപിയിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ അമ്പതോളം കേസുകള്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 195 വര്‍ഗ്ഗീയ കേസുകള്‍ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കര്‍ണാടകയില്‍ 100, രാജസ്ഥാന്‍- 91, മധ്യപ്രദേശ് - 60, ബീഹാര്‍ -85 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
കാസര്‍കോട്ട് നടപ്പിലാക്കിയ പ്രത്യേക പരിശോധനകളും പട്രോളിംഗുകളും ബോധവല്‍ക്കരണങ്ങളുമാണ് വര്‍ഗീയ കേസുകള്‍ കുറയാന്‍ കാരണം. കാസര്‍കോട്ട് നടക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷ കേസുകളില്‍ പ്രധാന കണ്ണി ബൈക്കുകളാണെന്ന് കണ്ടെത്തിയതോടെ ബൈക്ക് പരിശോധനകള്‍ ശക്തമാക്കിയതും വര്‍ഗ്ഗീയ സംഘര്‍ഷ കേസുകള്‍ കുറയാന്‍ കാരണമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, Investigation, Crime, Top-Headlines, Communal cases decreased in Kasaragod < !- START disable copy paste -->