Accident | പികപ് വാനും ബുള്ളറ്റ് ബൈകും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
● പിലാത്തറ സെൻ്റ് ജോസഫ് കോളജിലെ വിദ്യാർഥിയാണ്.
● ശനിയാഴ്ച പുലര്‍ച്ചെ 4.50 മണിയോടെയാണ് അപകടം സംഭവിച്ചത്.
● ഗുരുതരമായി പരിക്കേറ്റ ആദിത്യന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പയ്യന്നൂർ: (KasargodVartha) പികപ് വാനും ബുള്ളറ്റ് ബൈകും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂര്‍ കൊയങ്കരയിലെ ജനാര്‍ധൻ - പിലാത്തറ കളപ്പുറം ഒറന്നിടത്ത് ചാലില്‍ പരേതയായ ജിജി ദമ്പതികളുടെ മകൻ അപ്പു എന്ന ആദിത്യന്‍ (20) ആണ് മരിച്ചത്. പിലാത്തറ സെൻ്റ് ജോസഫ് കോളജിലെ വിദ്യാർഥിയാണ്.
ശനിയാഴ്ച പുലര്‍ച്ചെ 4.50 മണിയോടെയാണ് അപകടം സംഭവിച്ചത്. കണ്ണൂര്‍ ഭാഗങ്ങളില്‍ പച്ചക്കറി സാധനങ്ങള്‍ ഇറക്കി പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പികപ് വാനും പഴയങ്ങാടി റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ആദിത്യൻ സഞ്ചരിച്ച ബുള്ളറ്റ് ബൈകും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആദിത്യന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പികപ് വാന്‍ ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളജ് മോര്‍ചറിലിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ടത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെ സെന്റ് ജോസഫ് കോളജില്‍ പൊതുദർശനത്തിന് വെച്ചു. പിതാവിൻ്റെ നാടായ കോയോങ്കരയിലും പിന്നീട് ഒറന്നിടത്ത് ചാലിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. സഹോദരി നക്ഷത്ര.
#PickupVan, #BulletBike, #Accident, #CollegeStudent, #Aditya, #TragicDeath