city-gold-ad-for-blogger

പാലയില്‍ കോളജ് വിദ്യാര്‍ഥിനിയുടെ മരണം; കഴുത്തറുത്തത് പേപെര്‍ കടര്‍ ഉപയോഗിച്ച്, പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും ജില്ലാ പൊലീസ് ചീഫ് ഡി ശില്‍പ

കോട്ടയം: (www.kasargodvartha.com 01.10.2021) പാലയില്‍ കോളജ് വിദ്യാര്‍ഥിനിയുടെ കഴുത്തറുത്തത് പേപെര്‍ കടര്‍ ഉപയോഗിച്ചാണെന്നും കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം ആക്രമണത്തിന്റെ കാരണം ഉള്‍പെടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും കോട്ടയം ജില്ലാ പൊലീസ് ചീഫ് ഡി ശില്‍പ. കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി പ്രതിക്ക് അടുപ്പമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൊലപാതകം നടക്കുമ്പോള്‍ സമീപമുണ്ടായിരുന്നവരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും ഡി ശില്‍പ വ്യക്തമാക്കി. 

സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിനി തലയോലപ്പറമ്പ് സ്വദേശിനി നിഥിന മോളെ കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ സഹപാഠിയായ വൈക്കം വള്ളിച്ചറ സ്വദേശി അഭിഷേക് പൊലീസ് കസ്റ്റഡിയിലാണ്. കോളജിന്റെ പരിസരത്തു വച്ച് സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയില്‍ നിഥിനയെ പേപെര്‍ കടര്‍ കത്തി കൊണ്ട് അഭിഷേക് കഴുത്തറുക്കുകയായിരുന്നുവെന്നും സാരമായി പരിക്കേറ്റ നിഥിനയെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പം അല്‍പസമയത്തിനകം തന്നെ മരണ സംഭവിച്ചുവെന്നും പൊലീസ് പറഞ്ഞു.

പാലയില്‍ കോളജ് വിദ്യാര്‍ഥിനിയുടെ മരണം; കഴുത്തറുത്തത് പേപെര്‍ കടര്‍ ഉപയോഗിച്ച്, പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും ജില്ലാ പൊലീസ് ചീഫ് ഡി ശില്‍പ

Keywords: Kottayam, News, Police, Top-Headlines, Crime, Student, Death, College student death in Pala; SP Shilpa said the accused would be questioned in detail 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia