പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് കോളജിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവാവ് ആക്രമിച്ചു; പോലീസ് കേസെടുത്തു
Sep 11, 2018, 16:17 IST
ബേക്കല്‍: (www.kasargodvartha.com 11.09.2018) പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് കോളജിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവാവ് ആക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേക്കല്‍ സ്വദേശിനിയും തലശ്ശേരിയിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയുമായ 18കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്. തിരുവക്കോളിയിലെ ഷാഹിദിനെ (23) തിരെയാണ് പോലീസ് കേസെടുത്തത്.
ഷാഹിദ് പല തവണയായി പെണ്‍കുട്ടി പ്രണയാഭ്യാര്‍ത്ഥന നടത്തി ശല്യം ചെയ്ത് വരികയായിരുന്നു. പെണ്‍കുട്ടി ഇതിനെ എതിര്‍ത്തതോടെയാണ് ചൊവ്വാഴ്ച രാവിലെ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവാവ് അടിച്ചു പരിക്കേല്‍പിച്ചത്. കൂട്ടുകാരിയോടൊപ്പം ട്രെയിന്‍ കയറാന്‍ നില്‍ക്കുന്നതിനിടെ യുവാവ് ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷം പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ട്രെയിന്‍ കയറി പോയെങ്കിലും പിന്നീട് പിതാവിനോടൊപ്പമെത്തി ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Updated
Keywords: Kasaragod, Kerala, news, Bekal, Kottikulam, Bekal, Assault, Attack, case, Police, Crime, Top-Headlines, College student assaulted by Youth; Police case registered
< !- START disable copy paste -->