വോളിബോള്‍ കളി കഴിഞ്ഞ് ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ക്ലബ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം; 3 പേര്‍ക്ക് പരിക്ക്
Nov 19, 2018, 12:40 IST
കാസര്‍കോട്: (www.kasargodvartha.com 19.11.2018) വോളിബോള്‍ കളി കഴിഞ്ഞ് ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ക്ലബ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കുറ്റിക്കോല്‍ പള്ളത്തിങ്കാലിലെ വിനോദിന്റെ മകന്‍ എം വി ശ്രീലാല്‍ (23), പള്ളത്തിങ്കാല്‍ തയ്യങ്കാനത്തെ ചെനിയന്റെ മകന്‍ രതീഷ് (32), പള്ളത്തിങ്കാലിലെ അമ്പാടിയുടെ മകന്‍ ടി കെ മണികണ്ഠന്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി പള്ളത്തിങ്കാലില്‍ വെച്ചാണ് സംഭവം. ബ്രദേഴ്‌സ് പള്ളത്തിങ്കാല്‍ ക്ലബ് പ്രവര്‍ത്തകരാണിവര്‍. വോളിബോള്‍ കളി കഴിഞ്ഞ് മഴയായതിനാല്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന തങ്ങളെ ജീപ്പിലും കാറിലുമായെത്തിയ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. അക്രമത്തിനുള്ള കാരണം വ്യക്തമല്ലെന്നും യുവാക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Club, Kuttikol, Club volunteers attacked; 3 injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Club, Kuttikol, Club volunteers attacked; 3 injured
< !- START disable copy paste -->