city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticism | കുട്ടികൾക്ക് ഇ-സിഗരറ്റ് നൽകിയെന്നതിന് ഒരുമാസം മുമ്പ് കേസെടുത്ത വസ്ത്രക്കടക്കെതിരെ വീണ്ടും പരാതി; ഉടമക്കെതിരെ രണ്ടാമത്തെ കേസ്

Clothing Store Owner Faces Second Case Over Selling E-cigarettes to Kids
Photo Credit: Facebook/ Quit Tobacco South Dakota

● കുട്ടികൾക്ക് ഇ-സിഗരറ്റ് നൽകിയതിന് കേസെടുത്ത വസ്ത്രക്കടയിൽ വീണ്ടും പൊലീസ് നടപടി.  
● 12 വയസ്സുള്ള കുട്ടിയുടെ മാതാവിന്റെ പരാതിയിൽ സംഭവത്തിന്റെ അന്വേഷണത്തിന് തുടക്കം.
 


കുമ്പള: (KasargodVartha) വസ്ത്രക്കടയിൽ ഇ-സിഗരറ്റ് വിൽപന നടത്തുന്നതായ രഹസ്യവിവരത്തെ തുടർന്ന്, ഒരു മാസം മുമ്പ് കുമ്പള പൊലീസ് നടത്തിയ റെയ്ഡിൽ നാല് ഇ-സിഗരറ്റുകൾ പിടികൂടിയ കേസിൽ പ്രതിയായ വ്യാപാരിക്കെതിരെ വീണ്ടും കേസെടുത്തു. ബന്തിയോട്ടെ ട്രങ്ക്-മെൻസ് വെഡിംഗ് ഹബ് എന്ന കടയുടെ പാർട്ണർ അബൂബകർ ജംശീദിന് (27) എതിരെയാണ് കേസെടുത്തത്.

12 വയസുള്ള വിദ്യാർഥിയുടെ കയ്യിൽ ഇ-സിഗരറ്റ് കണ്ട രക്ഷിതാവ് മകനോട് അന്വേഷിച്ചപ്പോഴാണ് വസ്ത്രക്കടയിൽ നിന്നാണ് സിഗരറ്റ് നൽകിയതെന്ന് വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് രക്ഷിതാവ് കുട്ടിയെയും കൂട്ടി കുമ്പള പൊലീസിൽ എത്തി പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് നടപടി.

ഒരു മാസം മുമ്പ് ഈ കടയിൽ പൊലീസ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കടയിലെ കാഷ് കൗണ്ടറിനടുത്തുള്ള വലിപ്പിൽ നിന്നാണ് ആരോഗ്യത്തിന് ഹാനികരവും വിൽപ്പന നടത്താൻ അധികാരമില്ലാത്തതുമായ നികോടിൻ അടങ്ങിയ നാല് ഇ - സിഗരറ്റുകൾ കണ്ടെത്തിയത്. ഇവയ്ക്ക് ഓരോന്നിനും 700 രൂപയാണ് കുട്ടികളിൽ നിന്നും ഈടാക്കി വന്നതെന്നാണ് പറയുന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും കേസിൽ കുടുങ്ങിയത്.

#E-cigarette #Minors #Kasargod #ClothingStore #IllegalSale #PoliceInvestigation

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia