Young man arrested | മാനഭംഗം, മയക്കുമരുന്ന് മൊത്ത വിതരണം അടക്കം 10 ലധികം കേസുകളിൽ പ്രതിയായ യുവാവ് ക്ലീൻ കാസർകോടിൻ്റെ ഭാഗമായ റെയിഡിൽ പിടിയിൽ; അറസ്റ്റിലായത് ലഹരി കടത്തിലെ മുഖ്യകണ്ണിയെന്ന് പൊലീസ്
Aug 20, 2022, 19:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) മയക്കു മരുന്ന് മൊത്ത വിതരണ സംഘത്തിലെ മുഖ്യ കണ്ണിയും നിരവധി കേസുകളിൽ പ്രതിയുമായ യുവാവ് അറസ്റ്റിലായതായി പൊലീസ്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ അർശാദ് (32) ആണ് അറസ്റ്റിലായത്.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് അർശാദ്. ഇയാളുടെ പേരിൽ പിടിച്ചുപറി, മാനഭംഗം, മോഷണം, മയക്കുമരുന്ന് കടത്ത്, അടിപിടി എന്നിവയുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ്, നീലേശ്വരം, പയ്യന്നൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി പത്തിലധികം കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
കാഞ്ഞങ്ങാട് ഡിവൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗമായ ഹൊസ്ദുർഗ് എസ്ഐ ശരതിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Keywords: Kanhangad, Kasaragod, Kerala, News, Top-Headlines, Arrest, Man, Police, Case, Youth, Investigation, Hosdurg, Theft, Payyannur, Crime, Clean Kasaragod operation: young man arrested. < !- START disable copy paste -->