സംഘര്‍ഷം തടയാനെത്തിയ പോലീസിന് നേരെ ആക്രമണം; എസ് ഐക്കും പോലീസുകാരനും പരിക്ക്
Feb 25, 2018, 17:38 IST
കുമ്പള: (www.kasargodvartha.com 25.02.2018) ബംബ്രാണയില്‍ സംഘര്‍ഷം തടയാനെത്തിയ പോലീസിന് നേരെ ആക്രമണം. എസ്.ഐ.ക്കും പോലീസുകാരനും അക്രമത്തില്‍ പരിക്കേറ്റു. കുമ്പള എസ്.ഐ. ജയശങ്കര്‍, സിവില്‍ പോലീസ് ഓഫീസര്‍ വിപിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ ബംബ്രാണ ജംഗ്ഷനിലാണ് സംഭവം.
വൈകിട്ട് ആരിക്കാടി കുന്നില്‍ ബി.ജെ.പി -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് ശേഷം വഴിയാത്രക്കാരെയും കൂട്ടം കൂടി നിന്നവരെയും പോലീസ് ഓടിക്കുകയും ചെയ്തു. ബംബ്രാണയില്‍ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഏതാനും പേരെ യാതൊരു കാരണവുമില്ലാതെ അടിച്ചോടിച്ചുവെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ഇതിനെ ചോദ്യം ചെയ്യുകയും ജീപ്പ് തടയുകയുമായിരുന്നു.
പോലീസ് ജീപ്പ് തടഞ്ഞവരെ ലാത്തി വീശി ഓടിക്കുന്നതിനിടയില്‍ പോലീസിന് നേരെ കല്ലേറുണ്ടാവുകയാണുണ്ടായത്. കല്ലേറില്‍ എസ്.ഐക്കും പോലീസുകാരനും പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Injured, Clash, Police, Crime, Clash; Police officers injured < !- START disable copy paste -->
വൈകിട്ട് ആരിക്കാടി കുന്നില്‍ ബി.ജെ.പി -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് ശേഷം വഴിയാത്രക്കാരെയും കൂട്ടം കൂടി നിന്നവരെയും പോലീസ് ഓടിക്കുകയും ചെയ്തു. ബംബ്രാണയില്‍ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഏതാനും പേരെ യാതൊരു കാരണവുമില്ലാതെ അടിച്ചോടിച്ചുവെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ഇതിനെ ചോദ്യം ചെയ്യുകയും ജീപ്പ് തടയുകയുമായിരുന്നു.
പോലീസ് ജീപ്പ് തടഞ്ഞവരെ ലാത്തി വീശി ഓടിക്കുന്നതിനിടയില്‍ പോലീസിന് നേരെ കല്ലേറുണ്ടാവുകയാണുണ്ടായത്. കല്ലേറില്‍ എസ്.ഐക്കും പോലീസുകാരനും പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Injured, Clash, Police, Crime, Clash; Police officers injured