Clash | വഴിതർക്കത്തിന്റെ പേരിൽ കൂട്ടത്തല്ല്; 6 പേർക്ക് പരുക്ക്; വീഡിയോ പുറത്ത്
Updated: Dec 15, 2024, 13:03 IST

Photo Credit: Screengrab from a Whatsapp video
● അയൽവാസികൾ തമ്മിലാണ് നടുറോഡിൽ ഏറ്റുട്ടിയത്.
● പരുക്കേറ്റ നാലു പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കമ്പ്, വടി തുടങ്ങിയ മാരകായുധങ്ങൾ കൊണ്ടായിരുന്നു ആക്രമം.
വെള്ളരിക്കുണ്ട്: (KasargodVartha) വഴിതർക്കത്തിന്റെ പേരിൽ കൂട്ടത്തല്ല്. സംഘട്ടനത്തിൽ ആറ് പേർക്ക് പരുക്കേറ്റു. കൂട്ടത്തല്ലിൻ്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അയൽവാസികൾ തമ്മിലാണ് നടുറോഡിൽ ഏറ്റുട്ടിയത്.
പരുക്കേറ്റ നാലു പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ കാഞ്ഞങ്ങാട് മാവുങ്കാൽ സഞ്ജീവിനി ആശുപത്രിയിൽ ചികിത്സയിലാണ്.
കാസർകോട് വെള്ളരിക്കുണ്ടിൽ നടുറോഡിൽ ആളുകളുടെ കൂട്ടത്തല്ല്; 6 പേർ ആശുപത്രിയിൽ pic.twitter.com/eSETvzvnkp
— Kasargod Vartha (@KasargodVartha) December 15, 2024
ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കമ്പ്, വടി തുടങ്ങിയ മാരകായുധങ്ങൾ കൊണ്ടായിരുന്നു ആക്രമം. കൂട്ടത്തല്ലിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
#RoadClash #Kerala #Injury #PoliceInvestigation #Fight #Video