city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാക്കളുടെ ഡി ജെ ഡാന്‍സ് പാര്‍ട്ടിയിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി; സംഘര്‍ത്തിനിടെ വിവരമറിഞ്ഞെത്തിയ ചെയര്‍മാനും കൗണ്‍സിലര്‍ക്കും നേരെ കയ്യേറ്റശ്രമം

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.11.2017) നഗരത്തിലെ വന്‍കിട ഷോപ്പിംഗ് മാളിന്റെ മുകള്‍നിലയില്‍ നടന്ന യുവാക്കളുടെ ഡിജെ ഡാന്‍സ് പാര്‍ട്ടിയിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത് സംഘര്‍ഷത്തിന് കാരണമായി. വിവരമറിഞ്ഞെത്തിയ നഗരസഭ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലര്‍ക്കുമെതിരെ ഒരു സംഘം കയ്യേറ്റത്തിന് മുതിര്‍ന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി.

പുതിയകോട്ട- കോട്ടച്ചേരി സംസ്ഥാന പാതക്കരികിലെ വന്‍കിട ഷോപ്പിംഗ് മാളിന്റെ മുകള്‍നിലയില്‍കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയാണ് ഏതാണ്ട് നൂറോളം യുവാക്കള്‍ ഡാന്‍സ് പരിപാടി അവതരിപ്പിച്ചത്. ഷോപ്പിംഗ് മാളിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ ആരംഭിച്ച സ്നൂക്കര്‍ വേള്‍ഡ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഡി ജെ ഒരുക്കിയത്. ത്രസിക്കുന്ന ശബ്ദവിന്യാസത്തോടെ യുവാക്കള്‍ ആടുകയും പാടുകയും ചെയ്യുന്നതിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയായിരുന്നു. യുവാക്കളുടെ ഡിജെ പാര്‍ട്ടിക്കിടെ ലഹരി വിതരണവും നടക്കുന്നുവെന്നാരോപിച്ചായിരുന്നു ഡിവൈഎഫ്ഐ പരിപാടി തടയാന്‍ ശ്രമിച്ചത്.

തോയമ്മല്‍, അതിഞ്ഞാല്‍ തെക്കേപ്പുറം സ്വദേശികളായ രണ്ട് യുവാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് സ്നൂക്കര്‍ വേള്‍ഡ്. ആധുനിക വിനോദ ഉപകരണങ്ങളുടെ വില്‍പ്പന ശാലയാണ് ഈ സ്ഥാപനം. നെല്ലിക്കാട്, തോയമ്മല്‍, കൂളിയങ്കാല്‍, മടിക്കൈ, തെക്കേപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഏതാണ്ട് നൂറോളം യുവാക്കളാണ് ഡിജെ പാര്‍ട്ടിക്കെത്തിയത്. ഇവരൊക്കെയും ഡിവൈഎഫ്ഐ അടക്കമുള്ള വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂടിയായിരുന്നു. ഷോപ്പിംഗ് മാളിന്റെ മുകള്‍ നിലയില്‍ പാര്‍ട്ടി അരങ്ങുതകര്‍ക്കുമ്പോഴാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇടപെടല്‍. ഇത് ഏറെനേരം സംഘര്‍ഷത്തിന് വഴിവെച്ചു. തങ്ങളുടേത് ലഹരി പാര്‍ട്ടിയല്ലെന്നും സംഗീതവും നൃത്തവും മാത്രമാണെന്നും യുവാക്കള്‍ വിശദീകരിച്ചുവെങ്കിലും ഫലം കണ്ടില്ല.

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിഷാന്ത്, എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍ സ്ഥലത്തെത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ വിവരമറിഞ്ഞ് നഗരസഭ കൗണ്‍സിലര്‍മാരായ എച്ച് റംഷീദും, മഹമൂദ് മുറിയനാവിയും സ്ഥലത്തെത്തി. തൊട്ടുപിന്നാലെ നഗരസഭ ചെയര്‍മാന്‍ വി വി രമേശനും കൗണ്‍സിലര്‍ സന്തോഷ് കുശാല്‍നഗറുമെത്തി. തങ്ങളുടെ പരിപാടി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം അലങ്കോലപ്പെടുത്തിയെന്ന് പരാതി പറഞ്ഞ യുവാവിനെതിരെ ചെയര്‍മാന്‍ ക്ഷുഭിതനായപ്പോള്‍  യുവാക്കളുടെ പ്രതിഷേധം ചെയര്‍മാനെതിരെ തിരിഞ്ഞു. ചെയര്‍മാനെതിരെ ചിലര്‍ കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ കുശാല്‍നഗര്‍ യുവാവിനുംമര്‍ദ്ദനമേറ്റു.

ഇതിനിടെ കൗണ്‍സിലര്‍ എച്ച് റംഷീദിനെ മര്‍ദിക്കാന്‍ മറ്റൊരു സിപിഎം കൗണ്‍സിലര്‍ നിര്‍ദേശം നല്‍കി. ഇതോടെ റംഷീദിനെതിരെയും കൈയ്യേറ്റശ്രമമുണ്ടായി. ഹൊസ്ദുര്‍ഗ് എസ്ഐ എ സന്തോഷ് ഉള്‍പ്പെടെയുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. എച്ച് റംഷീദും കുശാല്‍നഗര്‍ യുവാവും പിന്നീട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തൊട്ടുപിറകെ സ്നൂക്കര്‍ വേള്‍ഡ് സ്ഥാപനമുടമയുടെ പതിനാലുകാരനായ സഹോദരനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. പതിനാലുകാരന്‍ അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷാവസ്ഥ അര്‍ധരാത്രിയും നീണ്ടുനിന്നു. സ്ഥാപന ഉദ്ഘാടന ചടങ്ങിനും തുടര്‍ന്നുള്ള ഡാന്‍സ് പരിപാടിക്കും പോലീസിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും പരിപാടി അലങ്കോലപ്പെടുത്താന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നുമാണ് യുവാക്കളുടെ പരാതി. സ്ഥാപനമുടമയും മര്‍ദ്ദനമേറ്റവരും കൈയ്യേറ്റ ശ്രമത്തിനിരയായ കൗണ്‍സിലര്‍ റംഷീദും പോലീസില്‍ വെവ്വേറെ പരാതികള്‍ നല്‍കിയിട്ടുണ്ട്.

യുവാക്കളുടെ ഡി ജെ ഡാന്‍സ് പാര്‍ട്ടിയിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി; സംഘര്‍ത്തിനിടെ വിവരമറിഞ്ഞെത്തിയ ചെയര്‍മാനും കൗണ്‍സിലര്‍ക്കും നേരെ കയ്യേറ്റശ്രമം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, DYFI, Assault, Attack, complaint, Crime, Clash over DG party; assault attempt against councilor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia