വോട്ടെടുപ്പ് ദിവസത്തിലെ സംഘര്‍ഷം; 50 പേര്‍ക്കെതിരെ കേസെടുത്തു
Apr 25, 2019, 17:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2019) വോട്ടെടുപ്പ് ദിവസത്തിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുറിയനാവിയുടെ പരാതിയില്‍ യു ഡി എഫ് പ്രവര്‍ത്തകരായ കാഞ്ഞങ്ങാട് കടപ്പുറത്തെ ഇസ്മാഈല്‍, ഹാരിസ്, വിജയന്‍ മറ്റ് കണ്ടാലറിയുന്ന പത്തോളം പേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ബാവനഗര്‍ പിപിടിഎസ് സ്‌കൂള്‍ 150-ാം നമ്പര്‍ ബൂത്ത് ഏജന്റായിരുന്ന മുഹമ്മദ് മുറിയനാവിയെ ജനല്‍ കമ്പിക്കിടയിലൂടെ ഷര്‍ട്ട് പിടിച്ച് വലിക്കുകയും പിന്നീട് ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പുറത്ത് ഇറങ്ങിയപ്പോള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
പരിക്കേറ്റ മുഹമ്മദ് മുറിയനാവിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒഴിഞ്ഞവളപ്പിലെ സി പി എം പ്രവര്‍ത്തകനായ ഷിബിന്‍ ഷാജിയെ ലീഗ് പ്രവര്‍ത്തകരായ റിസ്വാന്‍, ഹബീബ്, ജംഷീര്‍, ഷമീര്‍, ജംസീര്‍, സാജിദ് മറ്റ് കണ്ടാലറിയാവുന്ന പത്തോളം പേര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ ഷിബിന്റെ പരാതിയില്‍ അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം ലീഗ് പ്രവര്‍ത്തകന്‍ ഹബീബിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ വിനു, സുധി, രഞ്ജിത്ത് കുട്ടന്‍, ടൈലര്‍ സുമേഷ്, പുളിക്കാല്‍ സുമേഷ്, അഭിലാഷ്, ഷിബിന്‍, രാജു എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, case, Police, election, Top-Headlines, കേരള വാര്‍ത്ത, Crime, Clash of election day; Case against 50
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, case, Police, election, Top-Headlines, കേരള വാര്‍ത്ത, Crime, Clash of election day; Case against 50
< !- START disable copy paste -->