ബൈക്ക് യാത്രക്കാരനെ കൂകിവിളിച്ചു, അസഭ്യവര്‍ഷം നടത്തി; സംഘടിച്ചെത്തിയ യുവാക്കളും മദ്യപസംഘവും ഏറ്റുമുട്ടലിന്റെ വക്കലിലെത്തി, ഒടുവില്‍ പോലീസെത്തി ലാത്തിവീശി, വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചയാളടക്കം 4 പേരെ പോലീസ് പൊക്കി
May 22, 2018, 12:46 IST
കാസര്‍കോട്: (www.kasargodvartha.com 22.05.2018) ബൈക്ക് യാത്രക്കാരനെ കൂകിവിളിക്കുകയും തിരിച്ചുവരുമ്പോള്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് സംഘടിച്ചെത്തിയ യുവാക്കളും മദ്യപസംഘവും ഏറ്റുമുട്ടലിന്റെ വക്കലിലെത്തി. കാസര്‍കോട് നെല്ലിക്കുന്ന് ഗേള്‍സ് ഹൈസ്‌കൂളിന് സമീപം തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവമുണ്ടായത്.
നെല്ലിക്കുന്ന് ബീച്ച് റോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന യുവാവിനെയാണ് സ്ഥലത്തുണ്ടായിരുന്ന ഒരു സംഘം കൂകിവിളിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഇതോടെ യുവാവ് ആളെക്കൂട്ടി തിരിച്ച് ചോദ്യം ചെയ്യാന്‍ വന്നത്. ഏറ്റമുട്ടലിന്റെ വക്കിലെത്തിയതോടെ വിവരമറിഞ്ഞ് കാസര്‍കോട് എസ് ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുതിച്ചെത്തുകയും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നിട്ടും പിരിഞ്ഞുപോകാതിരുന്നതിനെ തുടര്‍ന്ന് ബഹളം തുടര്‍ന്നതോടെ പോലീസ് ചിലരെ പിടികൂടുകയായിരുന്നു. ഇതിനിടയില്‍ സംഭവം ഒരു യുവാവ് മൊബൈലില്‍ ചിത്രീകരിക്കുന്നത് കണ്ട് യുവാവിനെയും പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് ബാക്കിയുള്ളവരെ പോലീസ് ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു. നാലു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നെല്ലിക്കുന്നിലെ വിനോദ് (36), ബങ്കരക്കുന്നിലെ വിവേക് ഷെട്ടി (29), ബീച്ച് റോഡിലെ റിഷാദ് കെ.എം (28), നെല്ലിക്കുന്ന് ഓവര്‍ബ്രിഡ്ജിന് സമീപത്തെ സി.എം റാഷിദ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഗേള്‍സ് സ്‌കൂള്‍ പരിസരത്ത് മദ്യപസംഘം തമ്പടിക്കുന്നതായി നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. പോലീസ് ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Attack, Assault, Crime, Police, Clash in Nelllikkunnu; police lathi charged < !- START disable copy paste -->