ചീമേനി എഞ്ചിനീയറിംഗ് കോളേജില്‍ സംഘര്‍ഷം; പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
Aug 13, 2018, 16:41 IST
ചെറുവത്തൂര്‍: (www.kasargodvartha.com 13.08.2018) ചീമേനി എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ യൂണിയന്‍ നടത്തിയ പരിപാടിക്കിടയില്‍ എസ്എഫ്ഐ - കെഎസ്യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഇരുവിഭാഗത്തിലുംപെട്ട പതിനഞ്ച് പേര്‍ക്കെതിരെ ചീമേനി പോലീസ് കേസെടുത്തു. കണ്ണൂര്‍ താഴെ ചൊവ്വയിലെ ഗണേഷിന്റെ മകന്‍ കെഎസ്യു പ്രവര്‍ത്തകന്‍ അക്ഷയ് ഗണേഷിന്റെ പരാതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ യദൂകൃഷ്ണന്‍, സായന്ത്, കിരണ്‍, വിഷ്ണു, ഹരി, രാഹുല്‍ എന്നിവരുടെ പേരിലും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ സായന്തിന്റെ പരാതിയില്‍ കെഎസ്യു പ്രവര്‍ത്തകരായ സല്ലാപ്, അക്ഷയ്, അമല്‍, മുഫീദ്, അഖില്‍, വിശ്വാസ്, ജാഹിര്‍, വിഷ്ണു, ഷെഫീര്‍, അജ്മല്‍ എന്നിവര്‍ക്കെതിരെയാണ് പ്രിന്‍സിപ്പള്‍ എസ്ഐ ഇ രാജഗോപാല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം കോളേജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ യൂണിയന്‍ പരിപാടിക്കിടയില്‍ ഇരുവിഭാഗത്തിലുംപെട്ട പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടക്കുകയും ഒടുവില്‍ അടിയില്‍ കലാശിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് ചീമേനി പോലീസ് സ്ഥലത്തെത്തിയാണ് അക്രമികള്‍ക്കെതിരെ കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, cheemeni, case, Police, Crime, Clash in Cheemeni Engineering college; Case against 15 students
< !- START disable copy paste -->
Keywords: Kasaragod, Kerala, news, cheemeni, case, Police, Crime, Clash in Cheemeni Engineering college; Case against 15 students
< !- START disable copy paste -->