Clash | ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികളും കളിക്കാരും തമ്മില്‍ സംഘര്‍ഷം; 'പൊലീസുകാരന്റെ പല്ല് അടിച്ച് കൊഴിച്ചു'; 53 പേര്‍ക്കെതിരെ കേസ്; 2 പേര്‍ അറസ്റ്റില്‍
Jan 23, 2023, 18:24 IST
ബേക്കല്‍: (www.kasargodvartha.com) ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികളും കളിക്കാരും തമ്മില്‍ സംഘര്‍ഷം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ചതായും സിവില്‍ പൊലീസ് ഓഫീസറുടെ പല്ല് അടിച്ച് തകര്‍ത്തതായും പരാതിയുണ്ട്. കാഞ്ഞങ്ങാട്ടെ ബാവ നഗര്‍ ടീമിന്റെ മാനജര്‍ മൊയ്തീന്‍ കുട്ടി ഉള്‍പെടെ 53 പേര്‍ക്കെതിരെ കേസെടുത്ത പൊലീസ്, ടീമിലെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമീര്‍ അലി (21), കെപി ഇംതിയാസ് (24) എന്നിവരെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 11 മണിയോടെ ബേക്കല്‍ പള്ളിക്കരയിലായിരുന്നു സംഭവം. ഫുട്‌ബോള്‍ മത്സരത്തിനെത്തിയ കാഞ്ഞങ്ങാട് ടീമിലെ അംഗങ്ങളും കാണികളുമാണ് ഏറ്റുമുട്ടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യുപി വിപിനെയും സംഘത്തെയും ഒരു വിഭാഗം ആളുകള്‍ കല്ലെറിയുകയും സിവില്‍ പൊലീസ് ഓഫീസര്‍ പ്രശോഭിന്റെ (24) പല്ല് അടിച്ച് തകര്‍ത്തെന്നുമാണ് പരാതി. സംഘര്‍ഷത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Keywords: Latest-News, Kerala, Kasaragod, Bekal, Top-Headlines, Assault, Crime, Clash, Arrested, Football Tournament, Football, Clash during football match.
< !- START disable copy paste -->