വാഹനപാര്‍ക്കിംഗിനെ ചൊല്ലി ഡ്രൈവര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി; 3 പേര്‍ക്ക് പരിക്ക്
May 18, 2019, 08:43 IST
പരപ്പ: (www.kasargodvartha.com 18.05.2019) മേലെ പരപ്പയില്‍ വാഹന പാര്‍ക്കിംഗിനെ ചൊല്ലി ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കോളിയാറിലെ സോണി(30)യെ ജില്ലാ ആശുപത്രിയിലും ഡ്രൈവര്‍മാരായ സുകു കുപ്പമാട്(48), സുകുമാരന്‍ കാരാട്ട് (47), എന്നിവരെ പൂടങ്കല്ല് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു.
ഇടത്തോട് മുതല്‍ കനകപ്പള്ളി വരെയുള്ളവര്‍ തൊട്ടി ജീപ്പ് ഉള്‍പ്പെടെയുള്ള ഗുഡ്സ് വാഹനങ്ങള്‍ മേലെ പരപ്പയിലെ സ്റ്റാന്‍ഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ അനുവാദമില്ലാതെ കോളിയാറിലെ സോണി പരപ്പ മുകളിലത്തെ സ്റ്റാന്‍ഡില്‍ തൊട്ടിജീപ്പ് കയറ്റി വെക്കുകയായിരുന്നു. ഇതിനെ മറ്റു ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തതാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
സ്ഥിരമായി പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ചെങ്കല്ലുകള്‍ നിരത്തി വെച്ചതു കൊണ്ട് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാലാണ് മേലെ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തപ്പോള്‍ രാജന്‍, അയൂബ്, സുകുമാരന്‍, സുകു കുപ്പുമാടം എന്നിവരടക്കമുള്ള ഡ്രൈവര്‍മാര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ് ജില്ലാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സോണി പറയുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ തൊട്ടി ജീപ്പ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തപ്പോള്‍ സോണി, ജയേഷ് എടത്തോട്, ഷറഫുദ്ദീന്‍ ക്ലായിക്കോട്, അബ്ദുല്‍ ഖാദര്‍, ദിനേശന്‍, പ്രമോദ് കാരക്കുഴി തുടങ്ങിയവര്‍ ഞങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുകുമാരനും സുകുവും പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, parappa, Driver, Injured, Clash between drivers over Parking issue
< !- START disable copy paste -->