ഉത്സവപ്പറമ്പില്‍ സംഘര്‍ഷം; 3 പേര്‍ക്ക് പരിക്ക്, 20 പേര്‍ക്കെതിരെ കേസ്
Mar 11, 2020, 10:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.03.2020) ഉത്സവപ്പറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പുതുക്കൈ മണ്ഡലം വനശാസ്താക്ഷേത്ര ഉത്സപ്പറമ്പിലാണ് ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പുതുക്കൈ കോട്ടക്കുന്നിലെ കൃഷ്ണന്റെ മകന്‍ ഹരികൃഷ്ണന്‍ (21), സുഹൃത്തുക്കളായ ശ്രീനാഥ്, റെജിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കെ ടി ബിജു, ലക്ഷംവീട് കോളനിയിലെ അജിത്ത്, പ്രകാശന്‍, രമേശന്‍, അനീഷ്, പ്രകാശന്‍ തുടങ്ങി കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
പുതുക്കൈ സ്വദേശികളും ചേടീറോഡ് സ്വദേശികളും തമ്മില്‍ നേരത്തെ വൈരാഗ്യത്തെ തുടര്‍ന്ന് ഉത്സവപ്പറമ്പിലെത്തിയപ്പോള്‍ ഏറ്റുമുട്ടലിലേര്‍പ്പെടുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. വിവരമറിഞ്ഞ് പോലീസെത്തിയാണ് അക്രമികളെ തുരത്തിയത്.
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Crime, Kanhangad, Clash between 2 gangs; 3 injured
< !- START disable copy paste -->