സംഘര്‍ഷം; 6 പേര്‍ക്ക് പരിക്ക്: 11 പേര്‍ക്കെതിരെ കേസ്, 3 പേര്‍ അറസ്റ്റില്‍
Mar 18, 2019, 18:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.03.2019) ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട് കൂളിയങ്കാലില്‍ സംഘര്‍ഷം പതിനൊന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം. ദേശീയപാത കൂളിയങ്കാല്‍ ജംഗ്ഷനില്‍ ശനിയാഴ്ച പ്രദേശത്തെ സ്‌കൂള്‍ വാര്‍ഷിക ആഘോഷ പരിപാടികള്‍ നടന്നിരുന്നു. ഇതിനിടയില്‍ കൂളിയങ്കാല്‍ -അരയിക്കടവ് റോഡില്‍ ഇരുചക്ര വാഹനം കൂട്ടിയിടിച്ച് അപകടവും ഉണ്ടായി.
ഇതിന് തൊട്ടു പിന്നാലെ ഇരുചക്ര വാഹനത്തില്‍ എത്തിയ ആറങ്ങാടി നിലാങ്കര സ്വദേശി ഷാബിറി(21) നെ കൂളിയങ്കാലിലെ നവാസ് മര്‍ദ്ദിച്ചു. ഇത് ചോദ്യം ചെയ്യാനെത്തിയ ഒരു സംഘം യുവാക്കള്‍ നവാസിനെയും സഹോദരന്‍ അഷ്‌റഫിനെയും മര്‍ദിച്ചു. ഇതിനിടെ നവാസ് കത്തി വീശുകയും ആറങ്ങാടി നിലാങ്കരയിലെ മുഹമ്മദിന്റെ മകന്‍ ഷാക്കിറിന് പരിക്കേല്‍ക്കുകയും ചെയ്തു. ചെവി മുറിഞ്ഞ നിലയില്‍ ഷാക്കിറിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയലേക്ക് മാറ്റി. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ നവാസിന്റെ ഭാര്യ ജാസിറ(23), ബന്ധുവായ ഫര്‍സാന എന്നിവര്‍ക്കും പരിക്കേറ്റു.
അഷ്‌റഫിനെയും നവാസിനെയും ഷാബിറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഷ്‌റഫിനെ വീട്ടില്‍ നിന്നും നവാസിനെ ചികിത്സക്കിടെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇരുവര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ഷാബിറിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Kanhangad, arrest, Crime, Assault, Clash, Clash; 6 injured, 3 arrested
< !- START disable copy paste -->