Car Chase | ആദൂരിൽ സിനിമാ സ്റ്റൈൽ ചേസിംഗ്; സ്വർണവും പണവുമായി കാർ അപകടത്തിൽപ്പെട്ടു, പ്രതികൾ ഓടി രക്ഷപ്പെട്ടു

● കാറിൽ നിന്ന് സ്വർണ്ണവും പണവും കണ്ടെത്തി.
● കാറിൽ ഉണ്ടായിരുന്നത് വ്യാജ നമ്പർ പ്ലേറ്റ്.
● രക്ഷപ്പെട്ടവർ കവർച്ചാ സംഘമെന്ന് സംശയം.
കാസർകോട്: (Kasargodvartha) ആദൂർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ അമിത വേഗതയിൽ പോയ കാർ അപകടത്തിൽപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ കർണാടക ഭാഗത്ത് നിന്ന് വന്ന സിൽവർ സ്വിഫ്റ്റ് കാറിനെ എക്‌സൈസ് കെമു യൂണിറ്റിലെ പ്രിവന്റീവ് ഓഫീസർ എബി അബ്ദുള്ളയും സംഘവും പിന്തുടരുകയായിരുന്നു. മുള്ളേരിയ-ബദിയഡുക്ക റോഡിലെ ബെള്ളിഗെയിൽ വെച്ച് കാർ നിയന്ത്രണം വിട്ട് റോഡരികിലെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചു നിന്നു.
അപകടത്തെ തുടർന്ന് കാറിൽ ഉണ്ടായിരുന്ന രണ്ടുപേർ ഇറങ്ങിയോടി രക്ഷപ്പെട്ടു. പിന്നീട് കാറിനകത്ത് നടത്തിയ പരിശോധനയിൽ 140.6 ഗ്രാം സ്വർണ്ണം, 339.2 ഗ്രാം വെള്ളി, 1,01,700 രൂപ, നാല് മൊബൈൽ ഫോണുകൾ, രണ്ടു ചുറ്റിക, പൊട്ടിയ പൂട്ട് എന്നിവ കണ്ടെടുത്തു.
പിടിച്ചെടുത്ത മുതലുകൾ ആദൂർ പൊലീസിന് കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ ഉണ്ടായിരുന്നത് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാറിൽ നിന്ന് രക്ഷപ്പെട്ടത് വൻ കവർച്ചാ സംഘമാണെന്ന് സംശയിക്കുന്നു. എക്‌സൈസ് സംഘത്തിൽ രാജേഷ്, മുഹമ്മദ് കബീർ ബിഎസ് എന്നിവരും ഉണ്ടായിരുന്നു.
കർണാടകയിലെ പ്രധാനപ്പെട്ട എവിടെയെങ്കിലും കവർച്ച നടത്തിയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാറിൽ രക്ഷപ്പെടുന്നതിനിടെ എക്‌സൈസിന്റെ വലയിൽപ്പെട്ടതാകാം ഈ സംഘമെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. രക്ഷപ്പെട്ട പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
A car speeding away from Adoor excise checkpoint crashed during a chase. Authorities found gold, silver, cash, and tools inside. Two occupants fled the scene. The car had a fake number plate, and the individuals are suspected to be a large robbery gang. Police are investigating.
#AdoorCarChase #GoldSeizure #KeralaCrime #ExciseAction #RobberySuspects #FakeNumberPlate