തോട്ടം കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ കസ്റ്റഡിയില്‍ കിട്ടുന്നതിന് കോടതിയില്‍ പോലീസ് ഹരജി നല്‍കി
Feb 28, 2018, 10:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.02.2018) കരിന്തളം കുമ്പളപ്പള്ളി കരിമ്പില്‍ പ്ലാന്റേഷനിലെ തോട്ടം കാവല്‍ക്കാരനായ പയങ്ങപ്പാടന്‍ ചിണ്ടനെ (75) തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കി. തമിഴ്‌നാട് നീലഗിരി ജില്ലയിലെ പന്തല്ലൂര്‍ താലൂക്കില്‍ എ ആര്‍ രമേശ് എന്ന പാര്‍ഥിപനെ (19) കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളരിക്കുണ്ട് സി ഐ എം സുനില്‍ കുമാര്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ വ്യാഴാഴ്ച ഹരജി നല്‍കിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പാര്‍ഥിപന്‍ ചിണ്ടനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും വടികൊണ്ടും കല്ലുകൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. ചിണ്ടന്റെ കൈയ്യിലുണ്ടായിരുന്ന പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയും പ്ലാന്റേഷനിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വിരോധവുമാണ് പാര്‍ഥിപനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചിണ്ടന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയ പോലീസ് ഫോറന്‍സിക് സര്‍ജന്‍ എസ് ഗോപാല കൃഷ്ണ പിള്ള അന്വേഷണ ഉദ്യോഗസ്ഥന് റിപോര്‍ട്ട് കൈമാറിയിട്ടുണ്ട്. തലയുടെ പിന്‍ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായതെന്നാണ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ജന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയ വടി, കല്ല് എന്നിവ തെളിവെടുപ്പിനെത്തിയ സര്‍ജനെ അന്വേഷണ ഉദ്യോഗസ്ഥന്‍ കാണിച്ചു കൊടുത്തു.
Related News:
ചിണ്ടനെ പാര്‍ഥിപന്‍ കൊലപ്പെടുത്തിയത് പണം അപഹരിക്കാന്‍; ഘാതകന്‍ തമിഴ്നാട്ടിലെ കവര്‍ച്ചാ- ക്രിമിനല്‍ കേസുകളിലും പ്രതി
തോട്ടം കാവല്‍ക്കാരന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍
തോട്ടം കാവല്‍ക്കാരന്റെ മരണം കൊലപാതകം; പ്രതികളെ കുറിച്ച് സൂചനയെന്ന് പോലീസ്, 2 പേര്‍ കസ്റ്റഡിയില്‍
തോട്ടം കാവല്‍ക്കാരന്റെ കൊല: പണം കാണാതായി, കവര്‍ച്ചക്കു വേണ്ടിയാണ് കൃത്യം നടത്തിയതെന്നും സംശയം
വീണ്ടും അരുംകൊല; നടുക്കത്തോടെ നാട്
ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റ എഴുപതുകാരന്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Accuse, custody, court, Police, Murder, Chindan's murder; Police report to court for get the accused in custody
< !- START disable copy paste -->