city-gold-ad-for-blogger

ചിണ്ടനെ പാര്‍ഥിപന്‍ കൊലപ്പെടുത്തിയത് പണം അപഹരിക്കാന്‍; ഘാതകന്‍ തമിഴ്നാട്ടിലെ കവര്‍ച്ചാ- ക്രിമിനല്‍ കേസുകളിലും പ്രതി

നീലേശ്വരം: (www.kasargodvartha.com 27.02.2018) കരിമ്പില്‍ എസ്റ്റേറ്റിലെ മേസ്തിരിയും കാലിച്ചാമരം പള്ളപ്പാറ സ്വദേശിയുമായ പയങ്ങപ്പാടന്‍ ചിണ്ടനെ അന്യസംസ്ഥാനതൊഴിലാളി പാര്‍ഥിപന്‍ എന്ന രമേശന്‍ കൊലപ്പെടുത്തിയത് പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ. കെ പി സി സി അംഗം അഡ്വ. കെ കെ നാരായണന്റെ റബ്ബര്‍ എസ്റ്റേറ്റിലെ മേസ്തിരിയായ ചിണ്ടന്റെ കൈയ്യില്‍ കൂലി നല്‍കേണ്ട ദിവസമായതിനാല്‍ വന്‍ തുക ഉണ്ടാകുമെന്ന ധാരണയില്‍ കൊലപാതകം നേരത്തേ ആസൂത്രണം ചെയ്തിരുന്നു. അറസ്റ്റിലായ പാര്‍ഥിപന്‍ തമിഴ്നാട്ടില്‍ ഒരു മൊബൈല്‍ മോഷണ കേസിലും ക്രിമിനല്‍ കേസിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചിണ്ടനെ പാര്‍ഥിപന്‍ കൊലപ്പെടുത്തിയത് പണം അപഹരിക്കാന്‍; ഘാതകന്‍ തമിഴ്നാട്ടിലെ കവര്‍ച്ചാ- ക്രിമിനല്‍ കേസുകളിലും പ്രതി

ശനിയാഴ്ച 47,208 രൂപയാണ് തൊഴിലാളികള്‍ക്ക് കൂലി നല്‍കാനായി എസ്റ്റേറ്റുടമ അഡ്വ. കെ കെ നാരായണന്റെ ഭാര്യയില്‍ നിന്നും ചിണ്ടന്‍ വാങ്ങിയിരുന്നത്. ഇതില്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കിയ ശേഷം കുറച്ചു തുക മാത്രമാണ് ചിണ്ടന്റെ കൈയ്യിലുണ്ടായിരുന്നത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ചിണ്ടനെ പാര്‍ത്ഥിപന്‍ പിന്നില്‍ നിന്നും തലക്ക് വടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം കല്ലുകൊണ്ട് മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചിണ്ടന്റെ കൈയ്യിലുണ്ടായിരുന്ന പണവും കവര്‍ച്ച ചെയ്ത് ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് പോയി. കൂടെ ജോലി ചെയ്യുന്ന അമ്മാവന്റെ കൂലി നേരത്തേ ചിണ്ടനില്‍ നിന്നും പാര്‍ത്ഥിപന്‍ വാങ്ങിയിരുന്നു. ഇത് അമ്മാവന് നല്‍കിയ ശേഷം കുറച്ചു തുക തൊട്ടടുത്ത് തന്നെ മറ്റൊരു വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന പിതാവ് സുബ്രഹ്മണ്യനും മാതാവ് ദേവിക്കും നല്‍കി.

നീലേശ്വരത്തെ സഹകരണാശുപത്രിയില്‍ ആദ്യം ചികിത്സക്ക് കൊണ്ടുപോയപ്പോള്‍ തന്നെ ചിണ്ടന്റെ ദേഹത്തുണ്ടായിരുന്ന പരിക്കില്‍ ദുരൂഹതയുണ്ടെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍, വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാര്‍ എന്നിവര്‍ കരിന്തളത്തേക്ക് കുതിച്ചെത്തുകയും സംശയം തോന്നിയ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ചിണ്ടനെ അക്രമിച്ചത് പാര്‍ത്ഥിപനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പാര്‍ത്ഥിപന്‍ കുറ്റമേറ്റെടുക്കുകയും ചെയ്തു.

എന്നാല്‍ ആ സമയം വരെ ചിണ്ടന്‍ മരണപ്പെട്ടിരുന്നില്ല. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സക്കിടയില്‍ ചിണ്ടന്‍ മരണപ്പെട്ടതോടെ പാര്‍ത്ഥിപന്റെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. പണം കവര്‍ച്ച ചെയ്ത ശേഷം നാട്ടിലേക്ക് മുങ്ങാനായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പോലീസിന്റെ സമര്‍ത്ഥമായ നീക്കം മൂലം പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ പിടികൂടാന്‍ കഴിഞ്ഞു. സിഐമാര്‍ക്ക് പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി രഘുനാഥ്, പി വി ഷാജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related News:
തോട്ടം കാവല്‍ക്കാരന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

തോട്ടം കാവല്‍ക്കാരന്റെ മരണം കൊലപാതകം; പ്രതികളെ കുറിച്ച് സൂചനയെന്ന് പോലീസ്, 2 പേര്‍ കസ്റ്റഡിയില്‍

തോട്ടം കാവല്‍ക്കാരന്റെ കൊല: പണം കാണാതായി, കവര്‍ച്ചക്കു വേണ്ടിയാണ് കൃത്യം നടത്തിയതെന്നും സംശയം

വീണ്ടും അരുംകൊല; നടുക്കത്തോടെ നാട്

ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റ എഴുപതുകാരന്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kasaragod, Kerala, News, Murder, Crime, Cash, Case, Hospital, Police, Chindan's murder; Parthiepan accused in many cases.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia