തോട്ടം കാവല്‍ക്കാരന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍
Feb 26, 2018, 15:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.02.2018) കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ കുമ്പളപ്പള്ളിയിലെ കരിമ്പില്‍ പ്ലാന്റേഷന്‍ തോട്ടത്തിലെ കാവല്‍ക്കാരന്‍ കാലിച്ചാമരം പള്ളിപ്പാറയിലെ പയങ്ങപ്പാടന്‍ ചിണ്ടന്റെ (75) കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് ഗൂഡല്ലൂരിലെ രമേശന്‍ എന്ന പാര്‍ത്ഥിപനെ (19)യാണ് നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.
ശനിയാഴ്ച വൈകിട്ടാണ് വീട്ടിലേക്കുള്ള വിജനമായ വഴിയില്‍ ചിണ്ടനെ ഗുരുതരമായി മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. തോട്ടം തൊഴിലാളികളുടെ ആഴ്ചക്കൂലി വിതരണം ചെയ്ത ശേഷം ചിണ്ടന്‍ വീട്ടിലേക്ക് മടങ്ങിയതായിരുന്നു. വീട്ടില്‍ പതിവായി എത്തുന്ന സമയം കഴിഞ്ഞിട്ടും ചിണ്ടനെ കാണാതിരുന്നതിനെ തുടര്‍ന്ന് രാത്രി ഏഴു മണിയോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. ഇതോടെയാണ് മീര്‍ക്കാനം ചൂരപ്പടവ് കാവിനു സമീപം വഴിയരികില്‍ രക്തം വാര്‍ന്ന് കിടക്കുന്ന ചിണ്ടനെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ നീലേശ്വരം സി.ഐ. ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ചിണ്ടന്റെ ബാഗില്‍ നിന്ന് 12,000 രൂപ കവര്‍ന്നതായി പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Related News:
തോട്ടം കാവല്‍ക്കാരന്റെ മരണം കൊലപാതകം; പ്രതികളെ കുറിച്ച് സൂചനയെന്ന് പോലീസ്, 2 പേര്‍ കസ്റ്റഡിയില്‍
തോട്ടം കാവല്‍ക്കാരന്റെ കൊല: പണം കാണാതായി, കവര്‍ച്ചക്കു വേണ്ടിയാണ് കൃത്യം നടത്തിയതെന്നും സംശയം
വീണ്ടും അരുംകൊല; നടുക്കത്തോടെ നാട്
ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റ എഴുപതുകാരന്‍ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kerala, Kasaragod, News, murder, Crime, Police, Arrest, Chindan's murder; One arrested.
< !- START disable copy paste -->