city-gold-ad-for-blogger

തോട്ടം കാവല്‍ക്കാരന്റെ കൊല: പണം കാണാതായി, കവര്‍ച്ചക്കു വേണ്ടിയാണ് കൃത്യം നടത്തിയതെന്നും സംശയം

നീലേശ്വരം: (www.kasargodvartha.com 26.02.2018) തോട്ടം കാവല്‍ക്കാരനായ കാലിച്ചാമരം പള്ളിപ്പാറയിലെ പയങ്ങപ്പാടന്‍ ചിണ്ടന്റെ (75) കൊലപാതകത്തിനു പിന്നില്‍ കവര്‍ച്ചക്കാരാണോ എന്ന സംശയവും പോലീസ് പ്രകടിപ്പിക്കുന്നു. ശനിയാഴ്ച വൈകിട്ട് ചിണ്ടനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുമ്പോള്‍ കൈയ്യില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. അതേസമയം ടാപ്പിംഗ് തൊഴിലാളികള്‍ക്ക് കൂലി നല്‍കിയ ശേഷം പ്ലാന്റേഷനില്‍ നിന്ന് ചിണ്ടന്‍ തിരിച്ചുപോകുമ്പോള്‍ കൈയ്യില്‍ പണമുണ്ടായിരുന്നു.

തോട്ടം കാവല്‍ക്കാരന്റെ കൊല: പണം കാണാതായി, കവര്‍ച്ചക്കു വേണ്ടിയാണ് കൃത്യം നടത്തിയതെന്നും സംശയം


തൊഴിലാളികള്‍ക്ക് കൂലി വിതരണം ചെയ്ത ശേഷം ബാക്കിയുണ്ടായിരുന്ന പണമാണ് ചിണ്ടന്റെ കൈവശമുണ്ടായിരുന്നത്. ഈ പണം കാണാതായതാണ് സംശയത്തിന് കാരണമായത്. അതേസമയം പണത്തിനു വേണ്ടിയാണ് ചിണ്ടനെ കൊലപ്പെടുത്തിയതെന്ന് ഉറപ്പു പറയാനാകില്ലെന്ന് പോലീസ് പറഞ്ഞു. ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്. ചിണ്ടനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് മണം പിടിച്ച പോലീസ് നായ പള്ളിപ്പാറയിലെ ചിണ്ടന്റെ വീടിന് സമീപത്തെ മെഷീന്‍ പുരയ്ക്ക് സമീപം ചെല്ലുകയും തിരിച്ച് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിനടുത്തെത്തി നില്‍ക്കുകയുമായിരുന്നു. രക്തം പുരണ്ട കല്ലില്‍ നിന്നും വടിയില്‍ നിന്നും നരച്ച മുടിയും കണ്ടെത്തിയിരുന്നു.

ചൂരപ്പടവിലെ സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Nileshwaram, Murder, Crime, Robbery, Cash, Police, Chindan's murder; Cash robbed.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia