city-gold-ad-for-blogger

കൗമാരക്കാർ സൂപ്പിൽ മൂത്രമൊഴിച്ചു; രണ്ടരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Haidilao hotpot restaurant interior.
Representational Image Generated by Gemini

● റസ്റ്റോറന്റിന് 16 ലക്ഷം രൂപ വേറെയും നൽകണം.
● സംഭവം നടന്നത് ഹൈദിലാവോ റസ്റ്റോറന്റിലാണ്.
● ഫെബ്രുവരി 24-നാണ് വിവാദമായ സംഭവം നടന്നത്.
● സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
● നഷ്ടപരിഹാരം നൽകുമെന്ന് ഹൈദിലാവോ അറിയിച്ചിട്ടുണ്ട്.

ബെയ്ജിങ്: (KasargodVartha) റസ്റ്റോറന്റിൽ മദ്യലഹരിയിൽ സൂപ്പിൽ മൂത്രമൊഴിച്ച കൗമാരക്കാർക്ക് നഷ്ടപരിഹാരം വിധിച്ച് ചൈനീസ് കോടതി. രണ്ട് കാറ്ററിംഗ് കമ്പനികൾക്കായി 22 ലക്ഷം യുവാൻ (ഏകദേശം രണ്ടരക്കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. കൂടാതെ റസ്റ്റോറന്റിന് 1,30,000 യുവാൻ (16 ലക്ഷം രൂപ) വേറെയും നൽകണം. തുക പ്രതികളുടെ മാതാപിതാക്കളാണ് നൽകേണ്ടത്.

2025 ഫെബ്രുവരി 24-ന് നടന്ന സംഭവത്തിന്റെ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷാങ്ഹായിലെ ഹൈദിലാവോ റസ്റ്റോറന്റിലെ ഒരു സ്വകാര്യ മുറിയിൽ ഹോട്ട്പോട്ട് സൂപ്പിലേക്ക് രണ്ടുപേർ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോയാണ് ഇന്റർനെറ്റിലൂടെ പ്രചരിച്ചത്. ചൈനയിലെ ഏറ്റവും വലിയ ഹോട്ട്പോട്ട് ശൃംഖലയാണ് ഹൈദിലാവോ.

ഹോട്ട്പോട്ട് ഉപകരണങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്വയം ഭക്ഷണം പാകം ചെയ്യാവുന്ന രീതിയാണ് ഹൈദിലാവോയിലുള്ളത്. ഒരാൾ പാകം ചെയ്ത ഭക്ഷണം മറ്റൊരു ഉപഭോക്താവിന് നൽകാറില്ല. അതേസമയം മൂത്രമൊഴിച്ച ഹോട്ട്പോട്ട് അടുത്ത ഉപഭോക്താവ് ഉപയോഗിക്കുന്നതിനുമുമ്പ് ശുചീകരിച്ചോ എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ, സംഭവം തിരിച്ചറിഞ്ഞതോടെ എല്ലാ ഹോട്ട്പോട്ട് ഉപകരണങ്ങളും, ഡൈനിങ് പാത്രങ്ങളും മാറ്റി സ്ഥാപിച്ചതായും, മറ്റു പാത്രങ്ങൾ അണുവിമുക്തമാക്കിയതായും വ്യക്തമാക്കി ഹൈദിലാവോ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ ഫെബ്രുവരി 24 മുതൽ മാർച്ച് 8 വരെ ഈ ശാഖയിൽനിന്ന് ഭക്ഷണം കഴിച്ച എല്ലാ ഉപഭോക്താക്കൾക്കും പണം തിരികെ നൽകുമെന്നും, അതിനൊപ്പം അവർ ബിൽ ചെയ്ത തുകയുടെ പത്തിരട്ടി നഷ്ടപരിഹാരമായി നൽകുമെന്നും ഹൈദിലാവോ അറിയിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ.

Article Summary: Chinese court orders teens to pay 2.5 crore compensation for public misconduct.

#ChinaNews #CourtOrder #RestaurantIncident #Haidilao #China #Compensation

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia