city-gold-ad-for-blogger

ചിക്കൻ കുറഞ്ഞെന്ന് പരാതി; വിദ്യാർഥികളും ജീവനക്കാരും തമ്മിൽ തർക്കം, മാനേജർക്ക് ജോലി പോയി

andwich Controversy in Kochi: ChicKing Manager Fired After Clash
Image Credit: Facebook/Seban Varkey

● സിബിഎസ്ഇ കായികമേളയ്ക്ക് എത്തിയ വിദ്യാർഥികളുമായാണ് തർക്കമുണ്ടായത്.
● വിദ്യാർഥികളുടെ ബന്ധുക്കൾ എത്തിയതോടെ വാക്കുതർക്കം കയ്യാങ്കളിയിലെത്തി.
● സംഭവത്തിൽ സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
● അക്രമം അനുവദിക്കില്ലെന്ന് കമ്പനി; ജീവനക്കാരുടെ പരിശീലനം മാറ്റും.
● പരിക്കേറ്റ മാനേജർ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊച്ചി: (KasargodVartha) സാൻഡ്‍വിച്ചിൽ ചിക്കൻ കുറഞ്ഞെന്ന പരാതിയെ ചൊല്ലി കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ സംഘർഷമുണ്ടായ സംഭവത്തിൽ മാനേജറെ പുറത്താക്കി. എംജി റോഡിലെ ചിക്കിംഗ് മാനേജരായ ജോഷ്വക്കെതിരെയാണ് കമ്പനി നടപടി സ്വീകരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ജോഷ്വയെ പുറത്താക്കിയത്.

ഒരുകാരണവശാലും സ്ഥാപനത്തിൽ അക്രമം അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. മാനേജർക്കും സ്ഥാപനത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാനേജർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചത്. കൂടാതെ, ജീവനക്കാർക്ക് നൽകുന്ന പരിശീലന രീതികളിൽ മാറ്റം വരുത്തുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

കൊച്ചിയിൽ നടന്ന സിബിഎസ്ഇ സ്കൂൾ സംസ്ഥാന കായികമേളയ്ക്ക് എത്തിയ വിദ്യാർഥികൾ എംജി റോഡിലെ ചിക്കിംഗിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഓർഡർ ചെയ്ത സാൻഡ്‍വിച്ചിൽ പേരിനു പോലും ചിക്കൻ ഇല്ലെന്ന് വിദ്യാർഥികൾ ജീവനക്കാരോട് പരാതിപ്പെട്ടു. ഇത് ജീവനക്കാരുമായി വാക്കുതർക്കത്തിന് ഇടയാക്കി. ബഹളം കൂടിയതോടെ വിദ്യാർഥികൾ കടയിൽനിന്ന് ഇറങ്ങിപ്പോവുകയും ജീവനക്കാർ ഭീഷണിപ്പെടുത്തിയ കാര്യം സഹോദരന്മാരെ അറിയിക്കുകയും ചെയ്തു.

തുടർന്ന് വിദ്യാർഥികളുടെ ബന്ധുക്കൾ കടയിലേക്ക് പാഞ്ഞെത്തി കാര്യം തിരക്കി. ചോദ്യം ചെയ്യൽ പെട്ടെന്നുതന്നെ കയ്യാങ്കളിയിലേക്ക് മാറി. ഇതിനിടെ മാനേജർ അടുക്കളയിലേക്ക് ഓടിപ്പോയി കത്തിയുമായി തിരികെയെത്തി. വെല്ലുവിളികൾക്കിടെ മാനേജറെ എതിർസംഘം കസേര കൊണ്ട് കീഴ്പ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റ ഇരുകൂട്ടരും ആശുപത്രിയിൽ ചികിത്സ തേടി. മാനേജർ ജോഷ്വ ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തിൽ ഇരുവിഭാഗങ്ങളുടെയും പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാർഥികൾക്കൊപ്പം എത്തിയവർ തൻ്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെന്നും ജീവൻ രക്ഷിക്കാനാണ് കത്തി എടുത്തതെന്നുമാണ് മാനേജർ പൊലീസിന് നൽകിയ മൊഴി. എന്നാൽ, ചിക്കിംഗ് ജീവനക്കാരാണ് ആദ്യം കയ്യേറ്റം തുടങ്ങിയതെന്ന് മറുവിഭാഗവും ആരോപിക്കുന്നു.

കൊച്ചി എംജി റോഡിലെ ഹോട്ടലിൽ കത്തി വീശിയ മാനേജർക്കെതിരെ നടപടിയെടുത്തിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.

Article Summary: ChicKing fires manager following a clash over chicken sandwich complaint in Kochi.

#Kochi #ChicKing #SandwichRow #ManagerFired #KeralaNews #Conflict

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia