city-gold-ad-for-blogger

ചെർക്കളയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിൽ നിന്ന് 16,000 രൂപ കവർന്നു; യുവാവ് റിമാൻഡിൽ

Vidyanagar police personnel with the suspect Sarath arrested in the scooter theft case.
Photo: Special Arrangement

● കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ചെർക്കള കുണ്ടടുക്കയിലെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് സ്കൂട്ടർ നിർത്തിയിട്ടപ്പോഴായിരുന്നു സംഭവം.
● മോഷണത്തിന് ശേഷം പണം ഒഴികെയുള്ള തിരിച്ചറിയൽ രേഖകൾ അടങ്ങിയ പഴ്സ് പ്രതി സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചു.
● പുരുഷോത്തമൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശരത് പിടിയിലായത്.
● വിദ്യാനഗർ എസ്.ഐ അനൂപും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ചെർക്കള: (KasargodVartha) വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ കുത്തിത്തുറന്ന് 16,000 രൂപ കവർന്ന കേസിൽ യുവാവ് റിമാൻഡിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി. ശരത്തിനെ (24) യാണ് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

സംഭവം ഞായറാഴ്ച

നിർമ്മാണ തൊഴിലാളിയായ പാടി വാഴവളപ്പിൽ ഹൗസിലെ പുരുഷോത്തമന്റെ സ്കൂട്ടറിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ചെർക്കള കുണ്ടടുക്കയിലെ സുഹൃത്തായ പ്രകാശന്റെ വീട്ടു മുറ്റത്ത് സ്കൂട്ടർ നിർത്തിയിട്ടതായിരുന്നു പുരുഷോത്തമൻ. ജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള പണം വാങ്ങുന്നതിനായാണ് ഇദ്ദേഹം കുണ്ടടുക്കയിൽ എത്തിയത്. പണം സൂക്ഷിച്ച പഴ്സ് സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് വെച്ചിരുന്നത്.

മോഷണം തിരിച്ചറിഞ്ഞത്

മടക്കയാത്രയിൽ സ്കൂട്ടർ ഓടിക്കുമ്പോൾ സീറ്റ് ഇളകി നിൽക്കുന്നതായി തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പൂട്ട് തകർത്തതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന 16,000 രൂപയും വിവിധ തിരിച്ചറിയൽ കാർഡുകളും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി മനസ്സിലായി. വിവരം സുഹൃത്തായ പ്രകാശനെ അറിയിച്ചു. തുടർന്ന് സ്ഥലത്ത് നടത്തിയ തിരച്ചിലിൽ പണം ഒഴികെയുള്ള രേഖകൾ അടങ്ങിയ പഴ്സ് സമീപത്തെ തെങ്ങിൻ ചുവട്ടിൽ നിന്ന് കണ്ടെത്തി.

അറസ്റ്റും നടപടിയും

തിങ്കളാഴ്ച രാവിലെയാണ് പുരുഷോത്തമൻ വിദ്യാനഗർ പോലീസിൽ പരാതി നൽകിയതത്. പരാതിയിൽ പുരുഷോത്തമൻ പ്രകടിപ്പിച്ച സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയും തിങ്കളാഴ്ച ഉച്ചയോടെ ശരത്തിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

പോലീസ് പിടികൂടുമ്പോഴേക്കും മോഷ്ടിച്ച പണത്തിൽ ഭൂരിഭാഗവും പ്രതി ചെലവഴിച്ചിരുന്നു. വിദ്യാനഗർ എസ്.ഐ. അനൂപും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്

Article Summary: Vidyanagar police arrested 24-year-old Sarath for stealing ₹16,000 from a parked scooter in Cherkala.

#KasaragodNews #TheftCase #VidyanagarPolice #Cherkala #CrimeUpdate #ScooterTheft #KVARTHA

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia