മധൂര്‍ സഹകരണ ബാങ്കിന്റെ ചെക്ക് ദുരുപയോഗപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു
Jan 19, 2017, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 19.01.2017) മധൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ചെക്ക് ദുരുപയോഗം ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. മധൂര്‍ കാംദല വീട്ടില്‍ ഫീയുസ് റോഡ്രിഗസിനെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(2) വെറുതെ വിട്ടത്. കാസര്‍കോട് നീര്‍ച്ചാല്‍ സ്വദേശിയും രാംചിയില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫ് കൊമേര്‍സ്യല്‍ വിഭാഗത്തില്‍ സീനിയര്‍ ഓഫീസറുമായ എന്‍ എസ് കേശവ് പ്രകാശാണ് ഫീയുസ് റോഡ്രിഗസിനെതിരെ കോടതിയില്‍ ഹരജി നല്‍കിയത്.
മധൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ചെക്ക് ദുരുപയോഗം ചെയ്തു വായ്പ വാങ്ങിയ 75,000 രൂപ തിരിച്ചു നല്‍കാതെയും ഫീയുസ് റോഡ്രിഗസ് വിശ്വാസ വഞ്ചന കാണിച്ചുവെന്നാണ് കേശവ പ്രകാശിന്റെ പരാതിയിലുണ്ടായിരുന്നത്. താന്‍ കേശവ പ്രകാശില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ചെക്ക് നല്‍കിയിട്ടില്ലെന്നും കേസില്‍ ഹാജരാക്കിയ ചെക്കിലെ ഒപ്പ് തന്റേതല്ലെന്നും റോഡ്രിഗസ് കോടതിയെ ധരിപ്പിച്ചു. ഈ വാദം ശരിയല്ലെന്ന് സ്ഥാപിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഹാജരാക്കാന്‍ വാദി ഭാഗത്തിന് സാധിച്ചില്ല. ഇതേ തുടര്‍ന്ന് പ്രതി ഫീയുസ് റോഡ്രിഗസിനെ കോടതി വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിനു വേണ്ടി കെ രാമപാട്ടാളി ഹാജരായി.
Keywords: Kasaragod, Madhur, Bank-Check, Case, Accuse, Court, Complaint, Loan, Evidence, Petition, Cheque misuse case accused acquitted.