ചെമ്മനാട് സ്‌കൂളിലെ പോലീസ് അതിക്രമം; വിദ്യാര്‍ത്ഥിയെ മര്‍ദിച്ചുവെന്ന പരാതിയില്‍ പോലീസ് ചീഫിനോട് മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി
Nov 15, 2018, 18:02 IST
കാസര്‍കോട്: (www.kasargodvartha.com 15.11.2018) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ പോലീസ് മര്‍ദിച്ചുവെന്നും ഓഡിറ്റോറിയം നശിപ്പിച്ചുവെന്നുമുള്ള രണ്ട് പരാതികളില്‍ ജില്ലാ പോലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി. ഇക്കാര്യത്തില്‍ കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിന്റെ സ്റ്റേറ്റ്‌മെന്റും ആവശ്യപ്പെട്ടിട്ടുണ്ട്.
കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗിലാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചീഫിനോട് റിപോര്‍ട്ട് തേടിയത്. അതേസമയം വികലാംഗ പെന്‍ഷന്‍ തടഞ്ഞുവച്ചിരിക്കുന്നുവെന്ന ദമ്പതികളുടെ പരാതിയില്‍ നീലേശ്വരത്തെ സര്‍വീസ് സഹകരണ ബാങ്കിനോട് വിശദീകരണവും കമ്മീഷന്‍ തേടിയിട്ടുണ്ട്.
ന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ടും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഗവ. ഗസ്റ്റ് ഹൗസില്‍ കമ്മീഷന്‍ നടത്തിയ സിറ്റിംഗില്‍ പുതിയതായി ലഭിച്ചത് ഉള്‍പ്പെടെ 64 പരാതികള്‍ പരിഗണിച്ചു. 18 കേസുകള്‍ തീര്‍പ്പാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Attack, Crime, Chemnad, Chemnad School attack; Human rights commission order to submit report
< !- START disable copy paste -->