city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചീര്‍മക്കാവ് ക്ഷേത്രത്തിലെ കവര്‍ച്ച; അന്വേഷണം ഊര്‍ജിതം, 3 പ്രതികള്‍ പോലീസ് വലയില്‍

നീലേശ്വരം: (www.kasargodvartha.com 08.07.2019) പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പോലീസ് വലയിലായതായി സൂചന. കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍ രൂപീകരിച്ച അഞ്ചംഗ സ്‌ക്വാഡാണ് പ്രതികളെ വലയിലാക്കിയത്. ശനിയാഴ്ച രാത്രി വിളക്കുവയ്ക്കാനായി തുറന്ന നേരത്താണ് കലവറയുടെ പൂട്ടുപൊളിച്ച നിലയില്‍ കണ്ടെത്തിയത്.

പരിശോധനയില്‍ 15 പവന്‍ വരുന്ന തിരുവാഭരണങ്ങളും കാല്‍ക്കിലോയോളം വെള്ളി ആഭരണങ്ങളും അപൂര്‍വ താളിയോല ഗ്രന്ഥവും കവര്‍ച്ച ചെയ്യപ്പെട്ടതായി വ്യക്തമായി. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവില്‍ ഉള്‍ക്കൊള്ളുന്ന തെക്കേക്കാവിനു സമീപത്തെ കലവറയില്‍ ഇരുമ്പു പെട്ടിയിലാക്കിയായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. 108 മണികള്‍ ഉള്ള വസൂരി മാല, ആയത്താര്‍ എന്നു സ്ഥാനപ്പേരുള്ള ക്ഷേത്രനര്‍ത്തകന്റെ ആഭരണങ്ങളും നഷ്ടപ്പെട്ടു.

നഷ്ടപ്പെട്ട താളിയോല ഗ്രന്ഥം 4 നൂറ്റാണ്ടു പഴക്കമുള്ളതും ക്ഷേത്രത്തിലെ ആചാരങ്ങളുടെ അവസാനവാക്കുമാണ്. ക്ഷേത്രത്തിലെ നവീകരണവും കലശാട്ടും ഒന്നര വര്‍ഷം മുമ്പ് നടന്നപ്പോള്‍ കലവറ ഉള്‍പ്പെടെ അനുബന്ധ എടുപ്പുകളും ബലപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച രാത്രികളില്‍ ക്ഷേത്രത്തില്‍ നടക്കാറുള്ള ഭജന കഴിഞ്ഞു രാത്രി പത്തോടെ പൂട്ടിയ ക്ഷേത്രം ശനിയാഴ്ച രാത്രിയാണ് തുറന്നത്. ഈ സമയത്താണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്.

ക്ഷേത്രഭാരവാഹികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം സി ഐ എം എ മാത്യു, എസ് ഐ രഞ്ജിത് രവീന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള, ഫൊറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ സമീപത്തെ നാരാംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഗണപതി, ദേവി ഉപക്ഷേത്രങ്ങളില്‍ നിന്നായി ഒന്നേമുക്കാല്‍ പവന്റെ തിരുവാഭരണങ്ങളും തിടപ്പള്ളിയില്‍ സൂക്ഷിച്ച ആയിരത്തോളം രൂപയും മോഷ്ടിക്കപ്പെട്ടിരുന്നു.

ചീര്‍മക്കാവ് ക്ഷേത്രത്തിലെ കവര്‍ച്ചയില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളും പ്രതിയാണെന്നാണ് സൂചന പുറത്തുവരുന്നത്. ക്ഷേത്രത്തിനു മുന്നിലെ സി പി എം നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസായ ഇ എം എസ് മന്ദിരത്തിലെ സി സി ടി വിയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

ചീര്‍മക്കാവ് ക്ഷേത്രത്തിലെ കവര്‍ച്ച; അന്വേഷണം ഊര്‍ജിതം, 3 പ്രതികള്‍ പോലീസ് വലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Neeleswaram, Top-Headlines, Robbery, Temple, Crime, Police, Investigation, Cheermakkavu Temple robbery; 3 under police net
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia