നീലേശ്വരം ചീര്‍മക്കാവ് ക്ഷേത്രകവര്‍ച്ച; 24 മണിക്കൂറിനുള്ളില്‍ 3 പ്രതികളും അറസ്റ്റില്‍, പിടിയിലായത് നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതികള്‍, സ്വര്‍ണം മംഗളൂരുവില്‍ വില്‍ക്കാനുള്ള പദ്ധതി പാളി
Jul 8, 2019, 14:09 IST
നീലേശ്വരം: (www.kasargodvartha.com 08.07.2019) പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി. നീലേശ്വരം ആലിങ്കീഴിലെ പ്രഭാകരന്‍ (38), പ്രകാശന്‍ (40), കൊല്ലം സ്വദേശിയായ ദീപേഷ് (34) എന്നിവരെയാണ് നീലേശ്വരം സി ഐ എം എ മാത്യു, എസ് ഐ രഞ്ജിത് രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അഞ്ചംഗ സ്‌ക്വാഡാണ് പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടിയത്.
ഒരു മാല ഒഴികെ ബാക്കി തൊണ്ടിമുതലുകളെല്ലാം കണ്ടെടുത്തതായി നീലേശ്വരം സി ഐ എം എ മാത്യു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പിടിയിലായ പ്രഭാകരന് ആദൂരില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. മറ്റു പ്രതികള്‍ക്കും നിരവധി കേസുകള്‍ ഉള്ളതായി വ്യക്തമായിട്ടുണ്ട്. ദീപേഷിന് മംഗളൂരുവിലടക്കം കേസുകള്‍ നിലവിലുള്ളതായും പോലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി വിളക്കുവയ്ക്കാനായി തുറന്ന നേരത്താണ് കലവറയുടെ പൂട്ടുപൊളിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ 15 പവന്‍ വരുന്ന തിരുവാഭരണങ്ങളും കാല്‍ക്കിലോയോളം വെള്ളി ആഭരണങ്ങളും അപൂര്‍വ താളിയോല ഗ്രന്ഥവും കവര്‍ച്ച ചെയ്യപ്പെട്ടതായി വ്യക്തമായി. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവില്‍ ഉള്‍ക്കൊള്ളുന്ന തെക്കേക്കാവിനു സമീപത്തെ കലവറയില്‍ ഇരുമ്പു പെട്ടിയിലാക്കിയായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. 108 മണികള്‍ ഉള്ള വസൂരി മാല, ആയത്താര്‍ എന്നു സ്ഥാനപ്പേരുള്ള ക്ഷേത്രനര്‍ത്തകന്റെ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രികളില്‍ ക്ഷേത്രത്തില്‍ നടക്കാറുള്ള ഭജന കഴിഞ്ഞു രാത്രി പത്തോടെ പൂട്ടിയ ക്ഷേത്രം ശനിയാഴ്ച രാത്രിയാണ് തുറന്നത്. ഈ സമയത്താണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തി അന്വേഷണം ഉൗര്‍ജിതമാക്കിയതോടെയാണ് പ്രതികള്‍ കുടുങ്ങിയത്.
ക്ഷേത്രത്തെ കുറിച്ച് ശരിക്കും അറിയാവുന്ന ആളുകളാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് പോലീസിന് തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. സി സി ടി വി ക്യാമറയില്‍പോലും പെടാതെ അതിവിദഗ്ദ്ധമായാണ് ഇവര്‍ ക്ഷേത്രത്തിനകത്തെത്തിയത്. മോഷ്ടാക്കളുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കുകയും പ്രഭാകരനെ പിടികൂടി ചോദ്യം ചെയ്തതോടെ മോഷണം തെളിഞ്ഞു. പിന്നീട് കൂട്ടാളികളെയും പിടികൂടുകയായിരുന്നു. മോഷണ മുതലുകള്‍ മംഗളൂരുവില്‍ വില്‍ക്കുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇതില്‍ ഒരു മാല മംഗളൂരുവില്‍ വില്‍പന നടത്തിയതായാണ് സൂചന. ഇത് കണ്ടെടുക്കാനുണ്ട്. പ്രതികളെ തിങ്കളാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. കൂടുതല്‍ തെളിവെടുപ്പിനായി പിന്നീട് കസ്റ്റഡിയില്‍ വാങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Robbery, case, Crime, arrest, accused, Neeleswaram, Cheermakkavu temple robbery; 3 arrested
< !- START disable copy paste -->