വ്യാജ എ ടി എം കാര്‍ഡുണ്ടാക്കി പണം തട്ടുന്ന സംഭവം; അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി
Mar 10, 2020, 11:27 IST
കാസര്‍കോട്: (www.kasargodvartha.com 10.03.2020) വ്യാജ എ ടി എം കാര്‍ഡുണ്ടാക്കി പണം തട്ടുന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കേസിലെ മുഖ്യപ്രതി തമിഴ്നാട് ത്രിച്ചിനാപ്പള്ളി തെന്നൂര്‍ ഇനാംദാര്‍തോപ്പിലെ പി ജയറാം (30), കോട്ടയം രാമപുരം ഏഴച്ചേരിയിലെ എ എസ് സന്ദു നപോളിയന്‍ (21) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യലില്‍ പാലായിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി സംഘം വെളിപ്പെടുത്തി.
2014 മുതല്‍ സംഘം തട്ടിപ്പ് നടത്തിവരുന്നതായും പോലീസിന് വിവരം ലഭിച്ചു. തമിഴ്‌നാട്, ഗോവ, കേരളം സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കാനഡയിലുള്ള ബന്ധു നല്‍കുന്ന വിവിധ ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ കാര്‍ഡുണ്ടാക്കി പണം തട്ടുകയാണ് സംഘം ചെയ്തുവന്നിരുന്നത്.
2020 മാര്‍ച്ച് രണ്ടിനാണ് സംഘം കാസര്‍കോട് ടൗണ്‍ പോലീസിന്റെ പിടിയിലാകുന്നത്. ബാങ്ക് റോഡിലെ എ ടി എം കൗണ്ടറില്‍ കാര്‍ഡുകള്‍ മാറ്റി മാറ്റിയിട്ട് പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്നതു കണ്ട് ഒരാള്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി സംഘത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് വ്യാജ എ ടി എം കാര്‍ഡുകളുണ്ടാക്കി പണം തട്ടുന്ന സംഘമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, News, Kerala, Cheating, fake, ATM Cards, accused, custody, Police, Crime, court, Cheating with Fake ATM Card; Accused taken to police custody < !- START disable copy paste -->