വന്‍കിട സ്വര്‍ണ വ്യാപാരികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍
May 15, 2017, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.05.2017) വന്‍കിട സ്വര്‍ണ വ്യാപാരികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി പോലീസ് പിടിയിലായി. ബളാല്‍ സ്വദേശി മഠത്തില്‍ പറമ്പില്‍ ജോണിയെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ എ സന്തോഷ് കസ്റ്റഡിയിലെടുത്തത്. കൊല്ലം കരുനാഗപ്പള്ളി സി ഐയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജോണിയെ കാഞ്ഞങ്ങാട് നിത്യാനന്ദ കോട്ടക്ക് സമീപത്തെ ജില്ലാ ഹോമിയോ ആശുപത്രി പരിസരത്തു നിന്നും ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ജോണിയെ കരുനാഗപ്പള്ളി പോലീസിന് കൈമാറി. കരുനാഗപ്പള്ളിയിലെ സ്വര്‍ണവ്യാപാരി നൗഷാദില്‍ നിന്നും 56 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയാണ് ജോണി. കരുനാഗപ്പള്ളി പോലീസ് തിങ്കളാഴച് രാവിലെ ഹൊസ്ദുര്‍ഗ് സ്‌റ്റേഷനിലെത്തി ജോണിയെ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ബംഗളൂരുവിലെ സ്വര്‍ണ വ്യാപാരി വെങ്കിടേശ്വര മൂര്‍ത്തിയില്‍ നിന്നും 28 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബംഗളൂരു ഇന്ദിരാനഗര്‍ പോലീസ് സ്‌റ്റേഷനിലും കണ്ണൂര്‍ സിറ്റി പോലീസ് സ്‌റ്റേഷനിലും ജോണിക്കെതിരെ കേസുണ്ട്. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലും തട്ടിപ്പുകള്‍ നടത്തിയതിന് ജോണിക്കെതിരെ കേസുകളുണ്ടെന്നാണ് വിവരം. കര്‍ണാടക പുത്തൂരിലെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഹേമലത, പുത്തൂര്‍ സ്വദേശി ഹാരീസ്, കരുനാഗപ്പള്ളിയിലെ കുഞ്ഞുമോന്‍ എന്ന നാസര്‍, മുസ്തഫ എന്നിവരും ഈ കേസില്‍ പ്രതികളാണ്. ഇവരെ രണ്ടു പേരെയും അന്ന് കണ്ണൂര്‍ സി ഐ ആയിരുന്ന ഇടുക്കി ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പി സുകുമാരന്‍ അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസം റിമാന്റിലായതിനെ തുടര്‍ന്ന് പ്രേമലതയക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കേണ്ടി വന്നിരുന്നു.
സംഭവത്തിന് ശേഷം കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ജോണി ഒളിവില്‍ കഴിയുകയാണ്. ഇതിനിടയില്‍ ജോണിക്ക് പോലീസ് വെടിവെപില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജന്റെ സംഘവുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റുകളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും ജോണിക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് പണം നഷ്ടപ്പെട്ട നൗഷാദ് ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി അമ്പലപ്പുഴ പോലീസ്് സ്‌റ്റേഷനില്‍ എത്തിയ ജോണിയെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ പിടികിട്ടാപ്പുള്ളിയാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ കേസ് സംബന്ധിച്ച് വിശാദാംശങ്ങള്‍ അമ്പലപ്പുഴ പോലീസ് കണ്ണൂര്‍ പോലീസിനോടാവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ആദ്യം ജോണിയെ വിട്ടയച്ചിരുന്നു. കാഞ്ഞങ്ങാട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബസ്‌കണ്ടക്ടറായിരുന്ന ജോണി വരദരാജ് പൈ ബസില്‍ ചെക്കറായും ജോലി ചെയ്തിട്ടുണ്ട് അക്കാലത്ത് ഒരു പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് കൂടിയായിരുന്നു ജോണി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Jewellery, Merchant, Cheating, Case, Man, Arrest, Police, Case, Gold Merchant.