ജോലി ഒഴിവുണ്ടെന്ന് വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വ്യാജസന്ദേശം നല്‍കി പണം തട്ടല്‍; പ്രതി അറസ്റ്റില്‍
Jul 2, 2019, 10:17 IST
നീലേശ്വരം: (www.kasargodvartha.com 02.07.2019) ജോലി ഒഴിവുണ്ടെന്ന് വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വ്യാജസന്ദേശം നല്‍കി പണം തട്ടുന്നത് പതിവാക്കിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം ചിതറ മാടന്‍തറ ശിവന്‍മുക്ക് വട്ടവിളയിലെ വി ശ്യാംരാജിനെ (23) യാണ് നീലേശ്വരം എസ് ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കേരളത്തിലുടനീളം നിരവധി പേരില്‍ നിന്നായി ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. ഡല്‍ഹിയില്‍ ഓഫീസ് തുറന്ന ശേഷമാണ് തട്ടിപ്പ് തുടര്‍ന്നത്. ഡല്‍ഹിയില്‍ വ്യാജവിലാസത്തില്‍ ബാങ്ക് അക്കൗണ്ടും സിം കാര്‍ഡും എടുത്തതായി പോലീസ് കണ്ടെത്തിയിരുന്നു. നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നടത്തിയ വ്യാപക തിരച്ചിലിലാണ് പ്രതി കേരളത്തിലുണ്ടെന്നു മനസ്സിലായത്. തുടര്‍ന്ന് സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള അന്വേഷണസംഘത്തെ അയച്ച് ഇടുക്കി കട്ടപ്പനയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
നീലേശ്വരം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ രാധാകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍ കെ രജീഷ്, കാസര്‍കോട് സൈബര്‍സെല്ലിലെ പിശിവകുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Crime, Cheating, Neeleswaram, cheating case accused arrested
< !- START disable copy paste -->