ഓണ്‍ലൈന്‍ വഴി ഇലക്ട്രോണിക് സാധനങ്ങളുടെ വില്‍പനയുടെ ഏജന്റെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടി; 2 കോഴിക്കോട് സ്വദേശികള്‍ കാസര്‍കോട്ട് അറസ്റ്റില്‍
Oct 15, 2018, 11:09 IST
കാസര്‍കോട്: (www.kasargodvartha.com 15.10.2018) ഓണ്‍ലൈന്‍ വഴി ഇലക്ട്രോണിക് സാധനങ്ങളുടെ വില്‍പനയുടെ ഏജന്റെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത കണ്ട് കോഴിക്കോട് സ്വദേശികളെ കാസര്‍കോട് പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് തൊട്ടില്‍പാലം കാവിലംപാറ സ്വദേശികളായ പി വി ആദര്‍ശ് (21), ഇമാനുല്‍ ഫാരിസ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കാസര്‍കോട് ചക്കര ബസാറിലെ വ്യാപാരി ഷിഹാബിന്റെ പരാതിയിലാണ് കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ എ എസ് ഐ ഉണ്ണികൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ തോമസ്, ഓസ്റ്റിന്‍ തമ്പി, ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് കോട്ടയത്ത് വെച്ചാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. കാസര്‍കോട്, കാഞ്ഞങ്ങാട്, മംഗളൂരു, തിരൂര്‍, എറണാകുളം, ആലപ്പുഴ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിന്നായി നാലു ലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ഇലക്ട്രോണിക് സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്നവരുമായും വ്യാപാരികളുമായും ബന്ധപ്പെട്ട് ഇടനിലക്കാരെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുകയാണ് സംഘം ചെയ്തുവന്നിരുന്നത്. ഇതിനായി ആദ്യം ഓണ്‍ലൈനില്‍ നിന്ന് ഇലക്ട്രോണിക് ഉത്പന്ന വ്യാപാരികളുടെ വിവരങ്ങള്‍ ശേഖരിക്കും. പിന്നീട് ഒ.എല്‍.എക്‌സ് പോലുള്ള ആപ്പുകള്‍ വഴി മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍പന നടത്തുന്നവരുടെ വിവരങ്ങളും ശേഖരിക്കും. അതിനു ശേഷം ഇവരുടെ ഇടയില്‍ നിന്ന് പണം തട്ടുകയാണ് ചെയ്യുന്നത്.
കാസര്‍കോട് സി ഐ. വി.വി. മനോജ്, എസ്.ഐ പി. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, Police, Cheating case; 2 arrested in Kasaragod
< !- START disable copy paste -->