ചിട്ടി വെച്ച് കോടികള്‍ വെട്ടിച്ച് മുങ്ങിയയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു
Apr 23, 2018, 19:34 IST
കുമ്പള: (www.kasargodvartha.com 23.04.2018) ചിട്ടി വെച്ച് കോടികള്‍ വെട്ടിച്ച് മുങ്ങിയയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. കുമ്പള ബാസറ നഗറില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തോളം താമസിച്ച് വന്നിരുന്ന ദിനേശ ആചാര്യയെയാണ് നാട്ടുകാര്‍ പിടികൂടിയ പോലീസിലേല്‍പിച്ചത്. നിരവധി പേരെ ചിട്ടിയില്‍ ചേര്‍ത്ത് ഒന്നര കോടി രൂപയുമായാണ് ഇയാള്‍ മുങ്ങിയത്. മായിപ്പാടിയില്‍ നിന്നാണ് ഇയാള്‍ കുമ്പളയില്‍ എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇവിടെ ചെറുതും വലുതുമായ ചിട്ടികള്‍ സ്വന്തമായി നടത്തി നാട്ടുകാരുടെ വിശ്വാശ്യത നേടിയതിന് ശേഷമാണ് ചിട്ടി തുകയുമായി ഇയാള്‍ മുങ്ങിയത്. ഇയാള്‍ കുറേ കാലമായി ഒളിവില്‍ കഴിയുകയായിരുന്നു. പല സ്ഥലത്തും നാട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് കര്‍ണാടകയിലെ ഹാസനില്‍ വെച്ച് നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് ഹാസന്‍ പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
കുമ്പള എസ്.ഐ. ഹാസന്‍ പോലീസുമായി ബന്ധപ്പെട്ട് പ്രതിയെ കുമ്പളയില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kumbala, Police, News, Chit Fund, Arrested, Crime, Cheater held by natives and handed over to police.







