city-gold-ad-for-blogger

സഹകരണ ബാങ്കുകളിൽ മുക്കുപണ്ട തട്ടിപ്പ്: ചന്തേരയിൽ 2 പേർ പിടിയിൽ

Two individuals arrested by Chanthera police for a fake gold fraud at cooperative banks.
Photo: Special Arrangement

● തൃക്കരിപ്പൂർ ഫാർമേഴ്സ്, പടന്ന സഹകരണ ബാങ്കുകളിലാണ് തട്ടിപ്പ് നടന്നത്. 
● പണയം പുതുക്കാൻ എത്തിയപ്പോഴാണ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. 
● ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ച് മുക്കുപണ്ടമാണെന്ന് ഉറപ്പിച്ചു. 
● മുനീറുദ്ദീനാണ് വ്യാജ സ്വർണ്ണം ജാഫറിന് നൽകിയത്.

തൃക്കരിപ്പൂർ: (KasargodVartha) വൻ മുക്കുപണ്ട തട്ടിപ്പ് സംഘത്തിലെ കണ്ണികളായ രണ്ടു പേർ ചന്തേരയിൽ അറസ്റ്റിലായി. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ കെ.എം. ജാഫർ ഖാൻ (34), പി. മുനീറുദ്ദീൻ (36) എന്നിവരെയാണ് ചന്തേര പോലീസ് ഇൻസ്പെക്ടർ കെ. പ്രശാന്ത് അറസ്റ്റ് ചെയ്തത്.

രണ്ട് സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. തൃക്കരിപ്പൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്, പടന്ന സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ മുക്കുപണ്ട തട്ടിപ്പ് നടത്തിയതായി അറസ്റ്റിലായവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

തൃക്കരിപ്പൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് അധികൃതരുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. തൃക്കരിപ്പൂർ ഫാർമേഴ്സ് സഹകരണ ബാങ്കിൽ 24.900 ഗ്രാം മുക്കുപണ്ടം സ്വർണമെന്ന വ്യാജേന പണയം വെച്ച് 5.16 ലക്ഷം രൂപ വാങ്ങി ബാങ്കിനെ കബളിപ്പിച്ചതായാണ് പരാതി.

വെള്ളിയാഴ്ച വൈകീട്ട് സ്വർണ്ണ പണയ ഉരുപ്പടി പുതുക്കാനായി എത്തണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടിരുന്നു. 2024 മെയ് മാസമാണ് സ്വർണ്ണം പണയം വെച്ചിരുന്നത്. ബാങ്കിന്റെ ഹെഡ് ഓഫീസിലും സായാഹ്ന ശാഖയിലും ഉദിനൂരിലെ ശാഖയിലുമാണ് 11 വളകൾ പണയം വെച്ച് 5.16 ലക്ഷം രൂപ തട്ടിപ്പ് നടത്തിയത്. 

പുതുക്കുന്നതിനിടെ സ്വർണ്ണത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അപ്രൈസർ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. സംശയനിവാരണത്തിനായി മുക്കുപണ്ടം തൊട്ടടുത്ത ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ച് മുക്കുപണ്ടമാണെന്ന് ഉറപ്പിച്ചു. പിന്നീട് പ്രതികളെ തടഞ്ഞുവെച്ച് ചന്തേര പോലീസിന് കൈമാറുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പടന്ന സഹകരണ ബാങ്കിലും പണയം വെച്ചിട്ടുണ്ടെന്ന് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്.

ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ സി. സേതുമാധവന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പി. മുനീറുദ്ദീനാണ് ജാഫറിന് വ്യാജ സ്വർണ്ണം പണയം വെക്കാനായി നൽകിയത്. കണ്ണൂരിൽ നിന്നുള്ള ഒരാളാണ് മുക്കുപണ്ടം എത്തിച്ചതെന്നാണ് മുനീറുദ്ദീൻ പോലീസിനോട് വെളിപ്പെടുത്തിയത്.

സഹകരണ ബാങ്കുകളിലെ സുരക്ഷയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 

Article Summary: Two people were arrested in Chanthera for cheating co-operative banks by pawning fake gold.

#GoldFraud #CooperativeBank #Chanthera #PoliceArrest #Kasaragod #Crime

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia