ചന്തേര എംഡിഎംഎ കേസ്: പെലീസ് പുലിമടയിൽ ചെന്ന് പൊക്കി; ലഹരി റാണി, റിയ ഖാനും സുഹൃത്തും പിടിയിൽ; പ്രതികളുടെ എണ്ണം 7 ആയി
● കാഞ്ഞങ്ങാട് ഡിവൈഎസ്പി എ വി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള 17 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്
● ബംഗ്ളൂരു കേന്ദ്രീകരിച്ച് 'റിയാ ഖാൻ' എന്ന കള്ളപ്പേരിലാണ് ഇവർ ലഹരി കച്ചവടം നടത്തിയിരുന്നത്
● മുഖ്യമന്ത്രി വി ഡി സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും പേരുകൾ ഉൾപ്പെട്ട രാഷ്ട്രീയ ചർച്ചകൾ സജീവം
● റിയ ഖാന്റെ അറസ്റ്റ് വിവരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി
ചെറുവത്തൂർ: (KasargodVartha) ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ പൊലീസ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. ഓഗസ്റ്റ് ഒൻപതിനാണ് കാലിക്കടവ് ദേശീയ പാതയിൽ നിന്ന് എംഡിഎംഎ പിടികൂടിയത്. തുടർന്ന് എഫ്ഐആർ നമ്പർ 442/26 ആയി എൻഡിപിഎസ് ആക്ട് 22(സി) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി എ വി അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ 17 അംഗ പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ജില്ലാ പൊലീസ് മേധാവി പി നിതിൻ രാജ് ആണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നു.
ബംഗ്ളൂരു കേന്ദ്രീകരിച്ച് ലഹരി ഇടപാട്; ഗ്വാളിയാറിൽ അറസ്റ്റ്
അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ള മുഹമ്മദ് സാബിറിനെ ഓഗസ്റ്റ് 19-ന് അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതോടെയാണ് അന്വേഷണം ബംഗ്ളൂരു കേന്ദ്രീകരിച്ച് ആരംഭിച്ചത്. മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് അന്വേഷണ സംഘം സംശയിക്കുന്ന റിയ ഖാൻ എന്ന സ്വാഥി ശേഖ് (28), വിദേശിയായ ഘാന സ്വദേശി വിക്ടർ ഡ്സാബെ (30) എന്നിവരെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ഗ്വാളിയാറിൽ വെച്ചാണ് റിയ ഖാൻ പിടിയിലായത്. വിക്ടർ ഡ്സാബെ കൊല്ലത്ത് വെച്ചാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
'റിയാ ഖാൻ' എന്ന കള്ളപ്പേരിലാണ് ഇവർ ബംഗ്ളൂരു കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിയിരുന്നതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. കേരള പൊലീസ് എത്തിയെന്ന വിവരമറിഞ്ഞതോടെ ഇവർ ഇവിടെ നിന്ന് മുങ്ങുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.
രാഷ്ട്രീയ വിവാദവും പ്രതികരണവും
കേസിൽ നേരത്തെ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ കൂടിയായ പി എച്ച് അബ്ദുൽ സലാം മുഖ്യമന്ത്രി വി ഡി സതീശനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
നവകേരള മാർച്ചിനിടെ അക്രമത്തിനിരയായ ഇയാളെ സന്ദർശിച്ചിരുന്നതായും ആളെ അറിയാമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം റിയ ഖാൻ്റെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
അറസ്റ്റിലായ പ്രതികൾ
കേസിൽ ഇതുവരെ ഏഴ് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. അബ്ദുൽ സലാം പി എ (27), കെ എച്ച് മുഹമ്മദ് ഹുസൈൻ (28), പി എ അബ്ബാസ് (50), ഇ എസ് സൈനുൽ ആബിദീൻ (42), മുഹമ്മദ് സാബിർ (33), സ്വാഥി ശേഖ്, വിക്ടർ ഡ്സാബെ എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ വലിയ സാമ്പത്തിക ഇടപാടുകളുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ.
നീലേശ്വരം ഇൻസ്പെക്ടർ ഓഫ് പോലീസ് കെ പ്രശാന്ത്, ഹൊസ്‌ദുർഗ് സബ് ഇൻസ്പെക്ടർ നീതു തച്ചഞ്ചേരി, ഗ്രേഡ് എ എസ് ഐ എൻ എം രമേശൻ, ഗ്രേഡ് സിവിൽ പൊലീസ് ഓഫീസർമാരായ സനീഷ് കുമാർ, കെ ടി അനിൽ, ജ്യോതിഷ്, സിപിഒമാരായ എം നിഖിൽ കുമാർ, രാഹുൽ, കുഞ്ഞികൃഷ്ണൻ, ജയേഷ് എന്നിവരാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Kerala Police arrested Gujarat native Riya Khan and Ghana national Victor Dzabe from Gwalior in connection with a 139.29-gram MDMA seizure in Chandera, bringing the total number of accused arrested in the interstate drug network case to seven.
KasargodVartha #ChanderaMDMACase #KeralaPolice #DrugBust #KasaragodNews #MalayalamNews #CrimeNews #GwaliorArrest #AparnaNews






