city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | നമ്പറില്ലാത്ത ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ചെത്തി സ്ത്രീകളുടെ മാലമോഷണം; മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം; ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്

മേൽപറമ്പ്: (www.kasargodvartha.com) നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ച് വന്ന് ഒറ്റയ്ക്ക് കാണുന്ന സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുന്ന മോഷ്ടാവിനെ കണ്ടെത്താൻ ഊർജിത അന്വേഷണവുമായി മേൽപറമ്പ് പൊലീസ്. സ്റ്റേഷൻ പരിധിയിൽ ഇതുസംബന്ധിച്ച് പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വാഹനത്തിന് നമ്പർ ഇല്ലാത്തതും ഹെൽമറ്റ് ധരിക്കുന്നത് മൂലം മുഖം തിരിച്ചറിയാനാവാത്തതും പൊലീസിന് വെല്ലുവിളിയാണ്.

Investigation | നമ്പറില്ലാത്ത ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ചെത്തി സ്ത്രീകളുടെ മാലമോഷണം; മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം; ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്

അതിനിടെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള മോഷ്ടാവിന്റേതെന്ന് കരുതുന്ന ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ജൂപിറ്റർ സ്കൂടർ ആണ് ഇയാൾ ഓടിക്കുന്നത്. ഫോടോയിൽ കാണുന്ന ആളെയോ വാഹനമോ തിരിച്ചറിയുവാൻ സാധിക്കുന്ന എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ 04994284100, അല്ലെങ്കിൽ 9497947276 (സിഐ), 9497980939 (എസ്ഐ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.

Investigation | നമ്പറില്ലാത്ത ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ചെത്തി സ്ത്രീകളുടെ മാലമോഷണം; മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം; ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്

ഇയാൾ ഒറ്റയ്‌ക്കെത്തി മോഷണം നടത്തുന്നതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. സിസിടിവി ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്തമാണ്. ബേഡകം, ബേക്കൽ, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിലും സമാനമായ രീതിയിലുള്ള മാല മോഷണം റിപോർട് ചെയ്തിട്ടുണ്ട്. സ്വർണാഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങുന്ന സ്ത്രീകൾ ജാഗ്രത പുലർത്തണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Keywords: Melparamb, Crime, News, Investigation, Chain-Snatching, Police, CCTV, Chain-Snatching Incidents, Investigation Ongoing.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia